
റിപ്പോ നിരക്ക് 6.50 ശതമാനമായി നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോഗം തീരുമാനിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് റിപ്പോ നിരക്കില്‍ തല്‍സ്ഥിതി തുടരുന്നത്.
ഏകകണ്ഠമായാണ് പണനയ അവലോകന യോഗം റിപ്പോനിരക്കില്‍ തല്‍സ്ഥിതി തുടരാന്‍ തീരുമാനിച്ചത്.സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6.25 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി നിരക്ക്, ബാങ്ക് റേറ്റ് എന്നിവ 6.75 ശതമാനമായും തുടരും. ആവശ്യമെങ്കില്‍ തുടര്‍ യോഗങ്ങളില്‍ പലിശ നിരക്ക് ക്രമീകരിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട് .രാജ്യത്തെ ബാങ്കുകള്‍ക്ക് വായ്പ നല്‍കുമ്പോള്‍ റിസര്‍വ് ബാങ്ക് ഈടാക്കുന്ന പലിശ നിരക്കുകളാണ് റിപ്പോ നിരക്കുകള്‍. 2022 മേയ് മുതല്‍ റിപ്പോ നിരക്കില്‍ 250 അടിസ്ഥാന നിരക്കാണ് വര്‍ധിപ്പിച്ചത്. ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ നടന്ന പണനയ അവലോകന യോഗങ്ങളിലും റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ തുടരാനായിരുന്നു റിസര്‍വ് ബാങ്കിന്റെ തീരുമാനം.







