Home Breaking News റേഷന്‍ സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍.

റേഷന്‍ സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍.

1
0

 


തിരുവനന്തപുരം: റേഷന്‍ സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍. സമരക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ആലോചനയെന്ന് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി. ഭക്ഷണം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാക്കുന്ന സമരത്തിലേക്ക് പോകരുത് എന്നാണ് ഗവണ്മെന്റിന് പറയാന്‍ ഉള്ളത്.വസ്തുത പറഞ്ഞാല്‍ സമരക്കാരെ പ്രകോപിപ്പിക്കുന്നതിന് തുല്യം ആകും. 60 ശതമാനം പേര്‍ക്ക് ഇന്നലെവരെ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞു. ബജറ്റിന്റെ തിരക്കുള്ളത്തിനാലാണ് ചര്‍ച്ചയില്‍ ധനമന്ത്രി പോയതെന്നും അല്ലാതെ വ്യാപാരികള്‍ പറഞ്ഞത് പോലെ അവരെ അവഹേളിച്ചതല്ലെന്നും മന്ത്രി വിശദമാക്കി.
ജനങ്ങളെയും സര്‍ക്കാരിനെയും വിശ്വാസത്തില്‍ എടുത്തുകൊണ്ടു സമരത്തില്‍ നിന്ന് പിന്മാറണം. സര്‍ക്കാരിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യാപാരികളെ ബോധ്യപെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ തലയില്‍ സമരം അടിച്ചേല്‍പ്പിക്കാന്‍ ഗവണ്‍മെന്റ് അനുവദിക്കില്ല. വ്യാപാരികളുമായി ഒരു തര്‍ക്കത്തിനും താന്‍ ഇല്ലെന്നും 40 കോടി രൂപ കൊടുക്കാം എന്ന് സര്‍ക്കാര്‍ പറഞ്ഞു അത് കൊടുക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here