
ചവറ: തോട്ടിനുവടക്ക് വൈങ്ങേലി -ബാലവാടി റോഡ് തകര്‍ന്ന് തരിപ്പണമായി കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളാകുന്നു.ദേശീപാതയില്‍ തട്ടാശേരിക്ക് കിഴക്ക് ഭാഗത്തുകൂടി കടന്നുപോകുന്ന റോഡാണ് നവീകരണമില്ലാതെ തകര്‍ച്ചയിലായിരിക്കുന്നത്.പ്രദേശത്തെ മറ്റ് റോഡുകളെല്ലാം നവീകരിക്കാന്‍ നടപടി തുടങ്ങിയിട്ടും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഈ റോഡിനെ മാത്രം അധികൃതര്‍ മറന്ന മട്ടാണ്. തകര്‍ന്നുതരിപ്പണമായി കിടക്കുന്ന റോഡിലൂടെ സാഹസമായി വണ്ടി ഓടിച്ചെങ്കിലേ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയൂ. കാല് നട പോലും അസാദ്ധ്യമാകുന്നറോഡില് മിറ്റലിളകിചിതറിക്കിടക്കുന്നതിനാല് ആശുപത്രി ആവശ്യത്തിന് പോലും ഇവിടേയ്ക്ക് ഒരു വാഹനം പോലും കിട്ടാത്ത അവസ്ഥയാണ്. എന്‍. വിജന്‍പിള്ള എം.എല്‍. എ ആയിരുന്നപ്പോള്‍ ഈ റോഡിന്റെ നവീകരണത്തിന് ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും പലകാരണങ്ങള്‍ കൊണ്ടും അത് നടക്കാതെ പോയി.പ്രദേശവാസികളുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യം റോഡ് നവീകരിക്കണമെന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയിട്ടും ഒരു പ്രയോജനവും ഉണ്ടായില്ലെന്ന് അവര്‍തന്നെ പറയുന്നു. ശങ്കരമംഗലം, ചവറ,തട്ടാശേരി എന്നിവിടങ്ങളിലെത്തിച്ചേരാനുള്ള എളുപ്പവഴിയായ ഈ റോഡ് ഗതാഗത യോഗ്യമല്ലാതായതോടെ കിലോമീറ്ററുകളോളം അധികം സഞ്ചരിച്ച് ദേശീയപാതയിലെത്തിച്ചേരേണ്ട അവസ്ഥയാണുള്ളത്.പൊട്ടിപ്പൊളികിടക്കുന്ന റോഡില്‍ മഴക്കാലത്ത് വെള്ളക്കെട്ട് സാധാരണമാണ്. ഇത് ദുരിതത്തിന് ആക്കം കൂട്ടുകയും ചെയ്യും.രണ്ടു വാര്‍ഡുകളുടെ അതിര്‍ത്തി പങ്കിടുന്ന റോഡായതിനാല്‍ ആര് നവീകരിക്കുമെന്ന തകര്‍ക്കമാണ് ശോച്യാവസ്ഥ ഇത്തരത്തില്‍ തുടരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്തെ പലറോഡുകളും നവീകരിച്ചിട്ടും വൈങ്ങേലി -ബാലവാടി റോഡ് മാത്രം ശാപമോക്ഷമില്ലാതെ അവശേഷിക്കാന്‍ കാരണവും ഇതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.രാത്രിയില്‍ ഇതുവഴിയുള്ള അപകട യാത്ര ഒഴിവാക്കാന്‍ സ്ത്രീ ഉള്പ്പടെയുള്ളവര്ഓട്ടോറിക്ഷയില് മറ്റു റോഡ് മാര്‍ഗ്ഗം വീട്ടിലെത്തേണ്ട അവസ്ഥയുമുണ്ട്.മറ്റു റോഡുകളുടെ നവീകരണത്തിനൊപ്പം ഈ റോഡിനെയും കൂടി ഉള്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
‘മൊന് ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











