Home Politics ലാവലിന്‍ കേസ് വീണ്ടും മാറ്റിവെച്ചു

ലാവലിന്‍ കേസ് വീണ്ടും മാറ്റിവെച്ചു

2
0

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപണ വിധേയനായ ലാവലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. സിബിഐയുടെ അസൗകര്യത്തെ തുടര്‍ന്നാണ് കേസ് മാറ്റിവെച്ചത്. മറ്റൊരു കേസില്‍ തിരക്കിലാണെന്ന് സിബിഐ കോടതിയെ അറിയിക്കുകയായിരുന്നു. 34-ാം തവണയാണ് കേസ് മാറ്റിവെക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണനയ്ക്കെടുത്തപ്പോള്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന്റെ ജൂനിയര്‍ അറിയിച്ചതിനെത്തുര്‍ന്നാണ് കേസ് മാറ്റിയത്. 2017-ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറുവര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 34 തവണയാണ് ലിസ്റ്റ് ചെയ്യപ്പെടുന്നത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here