Home World ലൈംഗികാരോപണം; കോസ്ബിയും പൊളന്‍സ്‌കിയും ഓസ്‌കാര്‍ അക്കാദമിയില്‍ നിന്ന് പുറത്ത്

ലൈംഗികാരോപണം; കോസ്ബിയും പൊളന്‍സ്‌കിയും ഓസ്‌കാര്‍ അക്കാദമിയില്‍ നിന്ന് പുറത്ത്

7
0

ലൈംഗികാരോപണത്തെ തുടര്‍ന്ന് പ്രശസ്ത ഹാസ്യനടന്‍ ബില്‍ കോസ്ബി ഫ്രഞ്ച് സംവിധായകന്‍ റോമന്‍ പൊളന്‍സ്‌കി എന്നിവരെ ഓസ്‌കര്‍ അക്കാദമിയില്‍ നിന്ന് പുറത്താക്കി. വോട്ടെടുപ്പിലൂടെയാണ് ഇരുവരേയും പുറത്താക്കിയത്. ഇരുവര്‍ക്കുമെതിരെ ഉയര്‍ന്ന ലൈംഗികാരോപണം ഉയര്‍ത്തിക്കാട്ടി നടപടി എടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. തുടര്‍ന്നാണ് വോട്ടെടുപ്പ് നടത്തിയത്.

സമാന ആരോപണത്തില്‍ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെ പുറത്താക്കിയതിനു പിന്നാലെയാണ് അക്കാദമിയുടെ പുതിയ നടപടി. ഇരുവരെയും പുറത്താക്കിയതിലൂടെ പൊതുസമൂഹത്തോടുള്ള ധാര്‍മ്മികത തെളിയിച്ചിരിക്കുകയാണെന്ന് അക്കാദമി വാര്‍ത്താകുറിപ്പിലൂടെ വിശദീകരിച്ചു. അംഗങ്ങള്‍ പൊതുസമൂഹത്തിന്റെ അന്തസ് ഉയര്‍ത്തി പിടിക്കുന്ന തരത്തില്‍ പെരുമാറണമെന്ന നിഷ്‌കര്‍ഷ തുടരുമെന്നും അക്കാദമി വ്യക്തമാക്കി.

2004ല്‍ ഉണ്ടായ ലൈംഗിക പീഡന കേസില്‍ കോസ്ബി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. മുന്‍ ബാസ്‌കറ്റ്‌ബോള്‍ താരമായ യുവതിയെ കോസ്ബി ഫിലാഡെല്‍ഫിയയിലെ വസതിയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. 42 വര്‍ഷങ്ങള്‍ക്ക് മുമ്പ് 13കാരിയെ ബലാത്സംഗം ചെയ്തുവെന്നതാണ് പൊളാന്‍സ്‌കിക്ക് എതിരായ കേസ്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസില്‍ പൊളാന്‍സ്‌കി തടവുശിക്ഷ അനുഭവിച്ചിരുന്നു. 2003ല്‍ മികച്ച സംവിധായകനുള്ള ഓസ്‌കാര്‍ നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here