Home Breaking News ലോകകപ്പ് മല്‍സരങ്ങള്‍ കാണാന്‍ എല്ലാ ദിവസവും ഫ്‌ലൈദുബായ് സര്‍വീസ്

ലോകകപ്പ് മല്‍സരങ്ങള്‍ കാണാന്‍ എല്ലാ ദിവസവും ഫ്‌ലൈദുബായ് സര്‍വീസ്

6
0

ദുബായ് : ഈ വര്‍ഷം നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോക കപ്പ് മല്‍സരങ്ങള്‍ കാണാന്‍ ഫ്‌ലൈദുബായ് എല്ലാ ദിവസവും ദുബായില്‍ നിന്ന് ദോഹയിലക്ക് സര്‍വീസ് നടത്തുന്നുദിവസേന അങ്ങോട്ടുമിങ്ങോട്ടുമായി 30 വരെ സര്‍വീസുകളുണ്ടാവും. ഖത്തര്‍ എയര്‍വേയ്‌സുമായും മറ്റ് ജി സി സി രാജ്യങ്ങളുടെ എയര്‍ലൈനുകളുമായും സഹകരിച്ചാണ് ഷട്ടില്‍ സര്‍വീസുകള്‍ നടത്തുകയെന്ന് ഫ്‌ലൈ ദുബായ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഘെയ്ത് അല്‍ ഘെയ്ത് പറഞ്ഞു. കളി കണ്ടതിന് ശേഷം അന്ന് തന്നെ തിരിച്ചു വരാന്‍ പാകത്തിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഫുട്‌ബോള്‍ മല്‍സരങ്ങള്‍ വീക്ഷിക്കുന്നതിനോടൊപ്പം ഇരു രാജ്യങ്ങളിലേയും കാഴ്ചകള്‍ കാണാനുള്ള അവസരങ്ങളുമുണ്ടാവും. ലോകകപ്പ് ടിക്കറ്റ് കൈവശമുള്ളവര്‍ക്ക് ദുബായില്‍ സ്വതന്ത്രമായി സഞ്ചരിച്ച് അവിടത്തെ ആതിഥേയത്വം സ്വീകരിക്കാവുന്നതാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണെന്ന് ഘെയ്ത് വ്യക്തമാക്കി .മല്‍സര ദിവസങ്ങളില്‍ അങ്ങോട്ടുമിങ്ങോട്ടുമായി ഇക്കണോമിക് ക്ലാസില്‍ 258 ഡോളറും ബിസിനസ് ക്ലാസിന് 998 ഡോളറുമാണ് ടിക്കറ്റ് നിരക്ക്. ഹാന്റ് ബാഗേജ് അലവന്‍സ്, ഫ്‌ലൈറ്റില്‍ ലഭിക്കുന്ന ലഘു ഭക്ഷ്യ പദാര്‍ഥങ്ങളുടെ വില, വിമാനത്താവളത്തില്‍ നിന്ന് സ്റ്റേഡിയത്തിലേക്കുള്ള സൗജന്യ യാത്രാ സൗകര്യം എന്നിവ ഇതില്‍ ഉള്‍പ്പെടും. മല്‍സരങ്ങള്‍ തുടങ്ങുന്നതിന് 4 മണിക്കൂര്‍ മുന്‍പായി ദോഹയിലെത്തുന്ന വിധത്തിലാണ് ഫ്‌ലൈറ്റുകള്‍ തെരഞ്ഞെടുക്കേണ്ടത്. കൂടാതെ ഹയ്യാ കാര്‍ഡി(ഫാന്‍ ഐഡി) നായി മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. എല്ലാ ദിവസവും ഫ്‌ലൈറ്റില്‍ യാത്ര ചെയ്യുന്നതിനും ഖത്തറില്‍ പ്രവേശിക്കുന്നതിനും ഇതാ വശ്യമാണ്. ദുബായ് വേള്‍ഡ് സെന്‍ട്രലില്‍ നിന്ന് സര്‍വീസ് നടത്തുന്ന ഈ ഷട്ടില്‍ ഫ്‌ലൈറ്റുകള്‍ ലോകകപ്പ് ടിക്കറ്റ് കൈവശമുള്ളവര്‍ക്കായിമാത്രമായിരിക്കും. ഈ ഫ്‌ലൈറ്റുകള്‍ക്ക് പ്രത്യേകമായിത്തന്നെ ബുക്ക് ചെയ്യേണ്ടതാണ്. സാധാരണഗതിയില്‍ കണക്ഷന്‍ ഫ്‌ലൈറ്റുകള്‍ക്ക് ബുക്ക് ചെയ്യുന്ന നടപടിക്രമമല്ല. ബോയിങ് 737 മാക്‌സ് വിമാനങ്ങളാണ് ഷട്ടില്‍ സര്‍വീസിന് ഉപയോഗപ്പെടുത്തുക.ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ദോഹ ഹമദ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള പതിവ് സര്‍വീസുകള്‍ ലോകകപ്പ്കാലയളവിലും ഉണ്ടാവും. മല്‍സര ദിവസങ്ങളിലെ ഷട്ടില്‍ സര്‍വീസ് സംബന്ധിച്ച വിവരങ്ങള്‍ ഈ ലിങ്കില്‍https://www.flydubai.com/en/plan/match-day-shuttle-flights-to-doha ലഭിക്കുന്നതാണ്. ഹയ്യാ കാര്‍ഡിനെ സംബന്ധിച്ച വിശദാംശങ്ങള്‍ https://hayya.qatar2022.qa/ -യില്‍ ലഭ്യമാണ്. ഷട്ടില്‍ സര്‍വീസുകള്‍ക്ക് ബുക്ക് ചെയ്യേണ്ടത് flydubai.com. എന്ന വെബ്‌സൈറ്റിലാണ്

LEAVE A REPLY

Please enter your comment!
Please enter your name here