Home Breaking News ‘ലോകത്തിലെ ഏറ്റവും ആഴമേറിയ ഹോട്ടലില്‍ താമസിക്കാം

‘ലോകത്തിലെ ഏറ്റവും ആഴമേറിയ ഹോട്ടലില്‍ താമസിക്കാം

1
0

അതിഥികള്‍ക്ക് ഭൂഗര്‍ഭ ഖനിയില്‍ ഉറങ്ങാന്‍ സാധിക്കുന്ന ഹോട്ടല്‍ യുകെയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ‘ലോകത്തിലെ ഏറ്റവും ആഴമേറിയ ഹോട്ടല്‍’ എന്നാണ് ഇത് അറിയപ്പെടുന്നത്. ഡീപ് സ്ലീപ്പ് ഹോട്ടല്‍ എന്നാണ് ഈ ഹോട്ടലിന്റെ പേര്. ഇവിടെ അതിഥികള്‍ക്കായി മുറികള്‍ ഒരുക്കിയിരിക്കുന്നത് 1,375 അടി താഴ്ച്ചയിലാണ്. വെയില്‍സിലെ സ്നോഡോണിയ പര്‍വതനിരകള്‍ക്ക് താഴെ സ്ഥിതി ചെയ്യുന്ന ഈ ഹോട്ടല്‍ ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും ആഴമേറിയതാണെന്ന് മെട്രോ റിപ്പോര്‍ട്ട് ചെയ്തു. ഗോ ബിലോ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഹോട്ടല്‍. ഇവിടെ അതിഥികള്‍ക്ക് അവരുടെ താമസസ്ഥലത്ത് എത്താന്‍ ഉപേക്ഷിക്കപ്പെട്ട മൈനിലൂടെ താഴേക്ക് യാത്ര ചെയ്യണം.
മാംസം, വെജിറ്റേറിയന്‍, വീഗന്‍ എന്നിവയാണ് സന്ദര്‍ശകര്‍ക്കായി ഹോട്ടലില്‍ ലഭ്യമായ ഭക്ഷണങ്ങള്‍. ഇതിന് പുറമേ താമസക്കാര്‍ക്ക് പുറത്തുനിന്നും ഭക്ഷണങ്ങള്‍ ഹോട്ടലില്‍ കൊണ്ടുവരാവുന്നതാണ്. 14 വയസ്സിന് മുകളിലുള്ള കുട്ടികളെ മുതിര്‍ന്നവര്‍ക്കൊപ്പം ഹോട്ടലില്‍ അനുവദിക്കും. ഈ ഹോട്ടലിലേക്കുള്ള യാത്ര വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ല. 45 മിനിറ്റോളം ട്രക്കിംഗ് നടത്തിയാല്‍ മാത്രമേ ലോകത്തിലെ ഏറ്റവും ആഴമേറിയ ഉപേക്ഷിക്കപ്പെട്ട സ്ലേറ്റ് ഖനിയില്‍ എത്തിച്ചേരാന്‍ സാധിക്കും. വീണ്ടും ഖനിക്കുള്ളിലൂടെ 60 മിനിറ്റോളം യാത്ര ചെയ്യണം. ഇതിനായി പ്രത്യേക ബൂട്ട്, ഹെല്‍മെറ്റ്, ലൈറ്റ് എന്നിവ ലഭിക്കും.
കമ്പനി വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നാല് സ്വകാര്യ ട്വിന്‍ ബെഡ് ക്യാബിനുകളും ഡബിള്‍ ബെഡ് ഉള്ള ഒരു റൊമാന്റിക് ഗ്രോട്ടോയും ആണ് ഭൂഗര്‍ഭ ഖനിയില്‍ അതിഥികള്‍ക്കായുള്ളത്. ഒരു സ്വകാര്യ ക്യാബിനില്‍ രണ്ടുപേര്‍ക്കുള്ള ഒറ്റ രാത്രി താമസത്തിന് ഏകദേശം 36,000 രൂപയും ഗ്രോട്ടോയില്‍ രണ്ട് പേര്‍ക്ക് 57,000 രൂപയുമാണ് വില. ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച രാവിലെ വരെയാണ് ഇവിടം മുന്‍കൂട്ടിയുള്ള ബുക്കിങ്ങിലൂടെ അതിഥികള്‍ക്കായി തുറന്നു നല്‍കുക.

LEAVE A REPLY

Please enter your comment!
Please enter your name here