Home Covid 19 Updates ലോകത്ത് കോവിഡ് ബാധിതർ 53 ലക്ഷം; റഷ്യയെ കടത്തിവെട്ടി ബ്രസീൽ

ലോകത്ത് കോവിഡ് ബാധിതർ 53 ലക്ഷം; റഷ്യയെ കടത്തിവെട്ടി ബ്രസീൽ

1
0

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷമായി. ഇതുവരെ 3.39 ലക്ഷം പേരാണ് രോഗബാധയെ തുടർന്ന് മരിച്ചത്. 21.58 ലക്ഷത്തിലധികം പേർ രോഗവിമുക്തരായി. നിലവിൽ 28.02 ലക്ഷം ആളുകൾ ചികിത്സയിലാണ്. 5000ത്തിലധികം പേരാണ് വെള്ളിയാഴ്ച മാത്രം മരിച്ചത്. 24 മണിക്കൂറിനിടയിൽ ഒരു ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരമാണ്.
1293 പേരാണ് വെള്ളിയാഴ്ച മാത്രം അമേരിക്കയിൽ മരിച്ചത്. ഇതോടെ യുഎസ്സിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16.45 ലക്ഷം ആയി. മരണ സംഖ്യ 97,647 ആയി ഉയർന്നു. 24 മണിക്കൂറിനിടയിൽ യുഎസ്സിൽ രോഗം സ്ഥിരീകരിച്ചത് 24,197 പേർക്കാണ്.

അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയത് ബ്രസീലിലാണ്. 966 പേരാണ് ഇവിടെ മരിച്ചത്. ബ്രസീലിൽ 3.31ലക്ഷം കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 21048 പേർ കോവിഡ് ബാധിച്ച് മരിച്ചു. റഷ്യയിൽ 3.31 ലക്ഷം പേർക്ക് കോവിഡ് പോസിറ്റീവ് ആണ്. ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള പത്ത് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്‌ബോൾ റഷ്യയിൽ മരണ നിരക്ക് വളരെ കുറവാണ്. 3249 പേരാണ് റഷ്യയിൽ കോവിഡ് ബാധിച്ച് മരിച്ചത്.

സ്‌പെയിനിൽ 688 മരണങ്ങൾ കഴിഞ്ഞ ദിവസമുണ്ടായി. ഇതുവരെ സ്‌പെയിനിൽ 2.81ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 28,628 മരിക്കുകയും ചെയ്തു. യുകെയിൽ 2.54ലക്ഷം പേർക്കാണ് രോഗബാധ ഉണ്ടായത്. ഇതിൽ 36,393 പേർ മരിച്ചു. 2.29ലക്ഷം പേർക്ക് ഇറ്റലിയിൽ രോഗബാധ ഉണ്ടായി. 32,616 മരണമാണ് ഇറ്റലിയിൽ ഇതുവരെ റിപ്പോർട് ചെയ്തിരിക്കുന്നത്. ഫ്രാൻസിൽ 1.82ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും മരണസംഖ്യ 28,289 ആയി ഉയരുകയും ചെയ്തു. ജർമ്മനിയിൽ 1.79ലക്ഷം പേർക്കാണ് കോവിഡ് ബാധിച്ചത്. 8352 പേർ മരണപ്പെട്ടു. തുർക്കിയിൽ 1.54 ലക്ഷം പേർക്ക് വൈറസ് ബാധിക്കുകയും 4,276 പേർ മരിക്കുകയും ചെയ്തു.

ഇറാനിൽ 1.32ലക്ഷം പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഇവിടെ 7,300 പേർ മരിക്കുകയും ചെയ്തു. ഇന്ത്യയിൽ ഇതുവരെ 1.25ലക്ഷം പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 3,726 പേർ മരിച്ചു. പെറുവിൽ 1.12ലക്ഷം പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 3244 മരണം റിപ്പോർട്ട് സിജിത്. ചൈന രണ്ടാം ഘട്ട വ്യാപനം തുടരുകയാണ്. 82,971 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4,634 പേർ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here