ജനീവ: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പെട്ടന്ന് കുറക്കുന്നത് കൊറോണയുടെ രണ്ടാംവരവിനു കാരണമാകുമെന്ന് (ഡബ്ലുഎച്ച്ഒ) ലോകാരോഗ്യ സംഘടന. ഇളവു നൽക്കുന്നതു വഴി രണ്ടാം തവണയും രോഗവ്യാപനം മൂർച്ചിക്കാനിടയുണ്ടെന്ന് ഡബ്ലുഎച്ച്ഒ മുന്നറിയിപ്പു നൽകി. അന്തരാഷ്ട്ര തലത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. മഹാമാരിയുടെ ഈ കാലത്ത് രോഗപ്രതിരോധത്തിനുള്ള മികച്ച മാർഗങ്ങൾ കണ്ടെത്തുന്നതിനൊപ്പം രണ്ടാം ഘട്ട വ്യാപനം മൂർച്ചിക്കാത്തിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും വേണമെന്ന് ലോകാരോഗ്യ സംഘടന വ്യകത്മാക്കി.
നിലവിൽ ലോകം അനുഭവിക്കുന്നത് മഹാമാരിയുടെ ആദ്യ ഘട്ടമാണ്. ഈ അവസ്ഥയിലും രോഗവ്യാപന കണക്കുകളിൽ കുറവ് വന്നിട്ടില്ല. മുന്നോട്ട് തന്നെയാണ് പോകുന്നത്തെന്നും എമർജൻസി വിഭാഗം തലവൻ മൈക്ക് റയാൻ പറഞ്ഞു. അതുകൊണ്ട് തന്നെ വൈറസ് ബാധയിൽ വൻ ഉയർച്ച നേരിട്ടേയ്ക്കമെന്നും ഇതിനായി എല്ലാ രാജ്യങ്ങളും കരുതയിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗം വീണ്ടും മൂർധന്യാവസ്ഥയിലെത്തിയേക്കാം. അതിന്റെ പ്രതിരോധതയ്യാറെടുപ്പുകൾ നടത്തുന്നതിന് നമുക്ക് ഏതാനും മാസങ്ങൾ ലഭിച്ചേക്കാം എന്നുമാത്രം. രോഗബാധയിൽ കുറവുണ്ടാകുന്ന രാജ്യങ്ങൾ ഈ സമയം ഉപയോഗിച്ച് രോഗപ്രതിരോധത്തിനുള്ള മികച്ച മാർഗങ്ങൾ കണ്ടെത്തണം. അതുവഴി രോഗവ്യാപനത്തിന്റെ രണ്ടാം വരവുണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.








