Home Uncategorized ലോക്ക് ഡൗണ്‍: വീണ്ടും ജനമിറങ്ങി വടകര ടൗണില്‍ 11 പേര്‍ അറസ്റ്റില്‍

ലോക്ക് ഡൗണ്‍: വീണ്ടും ജനമിറങ്ങി വടകര ടൗണില്‍ 11 പേര്‍ അറസ്റ്റില്‍

4
0

വടകര: സര്‍ക്കാരിന്റെയും പൊലിസ് വകുപ്പിന്റെയും കര്‍ശന താക്കീതുകളും മുറിയിപ്പുകളും വകവെക്കാതെ നിരവധി പേര്‍ വിവിധ ആവശ്യങ്ങളുയിച്ച് വടകര ടൗണിലിറങ്ങിയപ്പോള്‍ പൊലിസ് കര്‍ശന നടപടികളുമായി രംഗത്തെത്തി. കോണ്‍വെന്റ് റോഡിലൂടെ മത്സ്യമാര്‍ക്കറ്റിലേക്കും പച്ചക്കറി കടകളിലേക്കും വരികയായിരുന്ന നിരവധി പേരെ പൊലീസ് കര്‍ശന താക്കീതുകള്‍ നല്‍കിയാണ് തിരിച്ചയച്ചതും ചിലരെ പോകാന്‍ അനുവദിച്ചതും. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം പാലിക്കാതെ കറങ്ങാനായി ടൗണിലിറങ്ങിയ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. റോഡില്‍ പലയിടങ്ങളിലും കര്‍ശന പരിശോധന നടത്തുകയും ചെയ്തു.അഞ്ചു കേസുകളിലായാണ് 11 പേരെ കസ്റ്റഡിയിലെടുത്തത്. കാര്യമില്ലാതെ പലരും ഇന്നലെയും ടൗണിലിറങ്ങി. ബിവറേജ് ഔട്ട്്‌ലെറ്റ് ഇന്്‌നലെ തുറക്കാത്തതിനാല്‍ എടോടി ഭാഗങ്ങളില്‍ പൊതുവെ ആള്‍ത്തിരക്ക് കുറവായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here