Home News ലോക്ഡൗണില്‍ വൈദ്യുത ഉപഭോഗം കുത്തനെ കുറഞ്ഞു

ലോക്ഡൗണില്‍ വൈദ്യുത ഉപഭോഗം കുത്തനെ കുറഞ്ഞു

1
0

ന്യൂഡല്‍ഹി: ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ വൈദ്യുത ഉപഭോഗം കുറഞ്ഞതായി റിപ്പോര്‍ട്ട്. ലോക്ക് ഡൗണ്‍ ആരംഭിച്ച ആദ്യദിനം തന്നെ കഴിഞ്ഞ അഞ്ചു മാസത്തെ ഉപഭോഗത്തേക്കാള്‍ താഴ്ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ലോക്ക്ഡൗണ്‍ ആരംഭിച്ച 25ന് ദേശീയ വൈദ്യുത ഉപഭോഗം 2.78 ബില്യണ്‍ യൂണിറ്റായി താഴ്ന്നു. മാര്‍ച്ച് മാസത്തിലെ ആദ്യ മൂന്നാഴ്ച്ചയിലെ കണക്കുകള്‍ വെച്ചുനോക്കുമ്‌ബോള്‍ 20% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മമ്പ് 3.45 ബില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് നിത്യവും ഉപയോഗിച്ചിരുന്നത് എന്ന് സര്‍ക്കാര്‍ കണക്കുകളുടെ അടിസ്ഥാനത്തില്‍ റോയിട്ടേഴ്‌സ് നടത്തിയ അവലോകനത്തില്‍ പറയുന്നു.
എന്നാല്‍ ദേശീയതലത്തില്‍ വൈദ്യുത ഉപഭോഗം ചുരുങ്ങിയിട്ടുണ്ടെങ്കിലും ചില സംസ്ഥാനങ്ങളില്‍ വൈദ്യുത ഉപഭോഗം അല്പം ഉയര്‍ന്നിട്ടുമുണ്ട്. ലോക് ഡൗണ്‍ ഇവിടങ്ങളില്‍ പൂര്‍ണമായും നടപ്പാക്കാത്തതുകൊണ്ടാണോ വൈദ്യുത ഉപഭോഗം കൂടുന്നത് എന്ന സംശയം ഉയരുന്നുണ്ടെങ്കിലും കനത്ത ചൂടിനെ തുടര്‍ന്നായിരിക്കാം ഉപഭോഗം വര്‍ധിക്കാന്‍ കാരണമെന്നും അധികൃതര്‍ പറയുന്നു.
‘കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ കനത്ത ചൂടായിരുന്നു. അത് വീടുകളിലെ വൈദ്യുത ഉപഭോഗം വര്‍ധിപ്പിച്ചിരിക്കാം.’ ഉത്തര്‍പ്രദേശ് പവര്‍ കോര്‍പറേറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ അരവിന്ദ് കുമാര്‍ പറയുന്നു. പതിവില്‍ കൂടുതല്‍ വൈദ്യുത ഉപഭോഗം രേഖപ്പെടുത്തിയിരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശും ബിഹാറും ഉണ്ട്.
ഗാര്‍ഹിക എയര്‍ കണ്ടീഷനുകളുടെ ഉപയോഗവും മറ്റു വൈദ്യുതോപകരണങ്ങളുടെ ഉപയോഗവും കൊണ്ടാകാമെന്ന് പവര്‍ അനലിറ്റിക്‌സ് കമ്പനിയായ ഇഎംഎ സൊല്യൂഷന്‍സ് ഡയറക്ടര്‍ വിക്ടര്‍ വന്യ പറയുന്നു. വ്യാവസായിക മേഖലയില്‍ വൈദ്യുത ഉപഭോഗം കുറയുന്നത് ശരിയാണെങ്കിലും ഉയര്‍ന്ന ഗാര്‍ഹികോപഭോഗത്തെ സംബന്ധിച്ചുള്ള അന്വേഷണം കൂടി നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. മാര്‍ച്ച് മാസത്തിലെ ആദ്യ മൂന്ന് ആഴ്ചകളിലെ വൈദ്യുത ഉപഭോഗത്തിന്റെ ശരാശരിയേക്കാള്‍ 3.4 ശതമാനം ഉപയോഗമാണ് മാര്‍ച്ച് 25ന് രേഖപ്പെടുത്തിയത്. ഒഡിഷ, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും വൈദ്യുത ഉപഭോഗത്തില്‍ ചെറിയ വര്‍ധനവുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവ ധാതു സമ്പുഷ്ടമേഖലയാണ് അതിനാല്‍ തന്നെ ഇവിടെ ഖനനം ഒരു അവശ്യസേവനമാണ്.
എന്നാല്‍ ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ 40 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here