ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ അതിശക്തമായ മഴയിലും മണ്ണിടിച്ചിലിലും നിരവധി നാശനഷ്ടങ്ങള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ മഴക്കെടുതിയില്‍ 13 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം ആയിരക്കണക്കിനു പേരെ മാറ്റിപ്പാര്‍പ്പിച്ചു. ബംഗ്ലാദേശിനു മുകളിലുള്ള ന്യൂനമര്‍ദം വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുന്നതിനാല്‍ ശനിയാഴ്ച അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
അസമില്‍ മാത്രം മണ്ണിടിച്ചിലില്‍ അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടമായി. കാംരൂപ് മെട്രോപൊളിറ്റന്‍ ജില്ലയിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ മൂന്ന് സ്ത്രീകളുമുണ്ട്. ഗുവാഹത്തിയിലെ ബോണ്ട പ്രദേശത്തുള്ളവരാണിവര്‍. സംസ്ഥാനത്തെ ആറു ജില്ലകളിലായുണ്ടായ വെള്ളപ്പൊക്കം പതിനായിരക്കണക്കിനുപേരെ ബാധിച്ചു. കാംരൂപ് മെട്രോപൊളിറ്റന്‍, കാംരൂപ്, കച്ചാര്‍, ധിമാജി, ലഖിംപുര്‍, ഗോലഘട്ട് ജില്ലകളെയാണ് മഴക്കെടുതി ബാധിച്ചത്. അസമിലെ 8 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്, മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. കനത്ത വെള്ളക്കെട്ട് കാരണം കാംരൂപ് ജില്ലയില്‍ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…