തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍. 13297 പേരാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് ഒറ്റ ദിവസത്തില്‍ പടിയിറങ്ങിയത്. ഇവരുടെ ആനുകൂല്യങ്ങള്‍ക്കായി ആറായിരം കോടി രൂപയാണ് ധനവകുപ്പ് കണ്ടെത്തേണ്ടത്.
സെക്രട്ടേറിയറ്റില്‍ നിന്ന് 221 പേര്‍, കെ എസ് ഇ ബിയില്‍ നിന്ന് പോകുന്നത് ഫീല്‍ഡ് ജീവനക്കാരടക്കം 1022 പേര്‍. വിവിധ വകുപ്പുകളില്‍ നിന്നായി ഇത്തവണ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് മെയ് 31 ന് പടിയിറങ്ങിയത് 13297 പേരാണ്. പങ്കാളിത്ത പെന്‍ഷന്‍ വിഷയത്തില്‍ അടക്കം ഇടത് സര്‍ക്കാരിന്റെ നയസമീപനങ്ങളില്‍ ഇടത് അനുകൂല സര്‍വ്വീസ് സംഘടനാ നേതാക്കള്‍ക്ക് പോലും പരിഭവം ഏറെയാണ്. ജീവനക്കാരുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ക്കായി സംസ്ഥാന ഖജനാവിന് 6000 കോടി രൂപയോളം ചെലവുവരുമെന്നാണ് ധനവകുപ്പിന്റെ കണക്ക്. സാമ്പത്തിക ഞെരുക്കത്തിന്റെ സാഹചര്യം ഉണ്ടെങ്കിലും അക്കൗണ്ട്‌സ് ജനറല്‍ അനുവദിക്കുന്ന മുറക്ക് മാത്രമെ തുക നല്‍കേണ്ടതുള്ളു എന്നതിനാല്‍ വലിയ ബാധ്യതയാകില്ലെന്നാണ് വിലയിരുത്തല്‍.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












