Home Breaking News വയനാട്ടിലെ ജനങ്ങള്‍ക്ക് നന്ദി’ പറഞ്ഞ് പ്രിയങ്ക ഗാന്ധി

വയനാട്ടിലെ ജനങ്ങള്‍ക്ക് നന്ദി’ പറഞ്ഞ് പ്രിയങ്ക ഗാന്ധി

1
0


വയനാട്ടിലെ ജനങ്ങള്‍ക്ക് നന്ദി’ പറഞ്ഞ് പ്രിയങ്ക ഗാന്ധി

വയനാട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മിന്നും ജയം നേടിയതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ?ഗാന്ധിയുടെ ട്വീറ്റ്. വയനാട്ടിലെ ജനങ്ങള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയെന്നും ഈ വിജയം നിങ്ങളുടേത് കൂടിയാണെന്ന് വരും നാളുകളില്‍ താന്‍ ഉറപ്പാക്കുമെന്നും പ്രിയങ്ക കുറിച്ചു. നിങ്ങളുടെ സ്വപ്‌നങ്ങളും പോരാട്ടങ്ങളും മനസിലാക്കുന്ന ഒരാളെയാണ് നിങ്ങള്‍ തെരഞ്ഞെടുത്തതെന്നും ഉറപ്പുവരുത്തുമെന്നും അവര്‍ വ്യക്തമാക്കി. പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകുമെന്നും പ്രിയങ്ക ഗാന്ധി കുറിപ്പില്‍ പറഞ്ഞു. വയനാട്ടിലെ എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കുറിപ്പ്.
ഈ ബഹുമതിയിലും, അതിലുപരി നല്‍കിയ അളവറ്റ സ്‌നേഹത്തിനും നന്ദി. യുഡിഎഫിലെ എന്റെ സഹപ്രവര്‍ത്തകര്‍, കേരളത്തിലെ നേതാക്കള്‍, പ്രവര്‍ത്തകര്‍ തുടങ്ങി എന്റെ പ്രചാരണത്തിനായി ഊണും ഉറക്കവുമുപേക്ഷിച്ച് 12 മണിക്കൂറോളം പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. ധൈര്യവും സ്‌നേഹവും നല്‍കി കൂടെ നിന്ന അമ്മയ്ക്കും റോബര്‍ട്ടിനും മക്കള്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എല്ലാവരെക്കാളും ഉപരി പോരാളിയായി സഹോദരന്‍ രാഹുലും കൂടെ നിന്നു. എല്ലായിപ്പോഴും രാഹുലിന്റെ പിന്തുണ തനിക്ക് കരുത്തുപകര്‍ന്നു- പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
വിജയത്തിന് പിന്നാലെ പ്രയങ്ക ഗാന്ധി മല്ലികര്‍ജുന്‍ ഖര്‍ഗെയുടെ വീട്ടില്‍ എത്തി. ഖര്‍ഗെയുടെ വാസതിക്ക് മുന്നിലും ആഘോഷ പ്രകടനം ഉണ്ടായിരുന്നു. സന്തോഷം നിറഞ്ഞ നിമിഷമെന്നും വയനാട് ജനതയോട് നന്ദി അറിയിക്കുന്നുവെന്നും റോബര്‍ട്ട് വാദ്ര പ്രതികരിച്ചു. പ്രിയങ്ക നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് ജനതയുടെ പ്രശ്‌നങ്ങള്‍ പ്രിയങ്ക പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാട്ടുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here