Home Kerala വയനാട്ടിലെ യാത്രാ നിരോധനം; കേരളത്തിന് ഒപ്പം നില്‍ക്കുമെന്ന് രാഹുല്‍ ഗാന്ധിയുടെ ഉറപ്പ് കിട്ടിയതായി മുഖ്യമന്ത്രി

വയനാട്ടിലെ യാത്രാ നിരോധനം; കേരളത്തിന് ഒപ്പം നില്‍ക്കുമെന്ന് രാഹുല്‍ ഗാന്ധിയുടെ ഉറപ്പ് കിട്ടിയതായി മുഖ്യമന്ത്രി

1
0

ന്യൂഡല്‍ഹി : വയനാട്ടില്‍ നിന്നുള്ള ലോക്സഭാംഗം കൂടിയായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി. വയനാട്ടിലെ പ്രളയ ബാധിതരുടെ പുനരധിവാസം, കോഴിക്കോട് – മൈസൂര്‍ – കൊളൈളഗല്‍ ദേശീയ പാത766 ലൂടെയുള്ള ഗതാഗത നിരോധനം സംബന്ധിച്ച പ്രശ്നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു.

ദേശീയപാത കടന്നു പോകുന്ന ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കിലൂടെയുള്ള രാത്രി ഗതാഗതം നിരോധിച്ചതും പാത പൂര്‍ണമായി അടച്ചിടാനുള്ള കര്‍ണാക സര്‍ക്കാരിന്റെ തീരുമാനത്തിലും അയവു വരുത്തണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി രാഹുല്‍ ഗാന്ധിയെ അറിയിച്ചു. ഈ വിഷയത്തില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് പറഞ്ഞു. കേരളം നിര്‍ദ്ദേശിച്ച എലിവേറ്റഡ് പാത എന്ന ആശയവും കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ഈ വിഷയത്തില്‍ കേരള സര്‍ക്കാരിനോടൊപ്പം നില്‍ക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

വയനാട്ടിലെ പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി ഊര്‍ജിതമായി നടക്കുന്നതായി രാഹുലിനെ അറിയിച്ചു. അപകട സാദ്ധ്യതയുള്ളതും പരിസ്ഥിതി ദുര്‍ബലവുമായ പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി പുനരധിവസിപ്പിക്കാനാണ് ശ്രമിക്കുന്നത്. സ്ഥലത്തിന്റെ ദൗര്‍ലഭ്യം പരിഗണിച്ച് സുരക്ഷിത സ്ഥാനങ്ങളില്‍ ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിച്ചു നല്‍കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here