Home News വരാപ്പുഴ കസ്റ്റഡി മരണം ശരിയായ ദിശയിൽ, റൂറൽ എസ്.പിയെ മാറ്റിയത് സർക്കാർ .

വരാപ്പുഴ കസ്റ്റഡി മരണം ശരിയായ ദിശയിൽ, റൂറൽ എസ്.പിയെ മാറ്റിയത് സർക്കാർ .

1
0

ആലുവ ∙ വരാപ്പുഴ കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണം ശരിയായ ദിശയിലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ
ആലുവ പൊലീസ് ക്ലബിൽ കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം .

കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കോടതിയാണു തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമോ എന്നത് കേസ് അന്വേഷിക്കുന്ന ടീം ആണു തീരുമാനിക്കേണ്ടതെന്നും,
റൂറൽ എസ്പി എ.വി. ജോർജിനെ പൊലീസ് അക്കാദമിയിലേക്കു സ്ഥലം മാറ്റിയ തീരുമാനം തന്റേതല്ലെന്നും സർക്കാരിന്റേതാണെന്നും ഡി.ജി.പി.പ്രതികരിച്ചു.

കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച് എഡിജിപി ബി.സന്ധ്യ, ഐജി എസ്. ശ്രീജിത്ത് എന്നിവരുമായി അര മണിക്കൂറോളംഡിജിപി ചർച്ച നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here