
കൊട്ടാരക്കര: രാജ്യത്ത് വര്‍ഗീയതയും ഫാസിസവും വളര്‍ത്തുന്നതില്‍ ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന ബിജെപിക്കും ഭരണ തുടര്‍ച്ചനടത്തിയ കോണ്‍ഗ്രസിനും തുല്യ പങ്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സാംസ്‌കാരിക-ജനകീയ മുന്നേറ്റങ്ങളും നാം ഉയര്‍ത്തിക്കൊണ്ടു വന്ന സാമൂഹിക മുന്നേറ്റങ്ങളും ബിജെപി ഭരണത്തില്‍ തകര്‍ക്കപ്പെടുന്നു. ആദിമ സംസ്‌കാരത്തിന്റെ പിന്നാമ്പുറങ്ങിലേക്കും അശാസ്ത്രീയതയിലേക്കും രാജ്യത്തെ കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നത്. കഷ്ടപ്പെടുന്നവന്റെ കണ്ണീരൊപ്പാതെ രാമ യുഗത്തിലേക്ക് ജനങ്ങളെ തിരിച്ചു കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് ഭരണ നേതൃത്വം സ്വീകരിക്കുന്നത്.. കേരളത്തില്‍ ഇടതുപക്ഷം നടപ്പിലാക്കി വരുന്ന ബദല്‍ സംവിധാനങ്ങള്‍ ലോകം തന്നെ അംഗീകരിക്കുന്നു. വരും തലമുറക്കുവേണ്ടി ദീര്‍ഘവീക്ഷണത്തോടെയാണ് പദ്ധതികകള്‍ നടപ്പിലാക്കി വരുന്നത്. കെ -റെയില്‍ അത്തരമൊരു പദ്ധതിയാണ്. ഇന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളും ഈ പദ്ധതി ഏറ്റെടുത്തിട്ടുണ്ട്. എതിര്‍പ്പുകള്‍ രാഷ്ട്രീയമാണെന്നും പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും കോടിയേരി പറഞ്ഞു. എസ്.സുദേവന്‍ അധ്യക്ഷനായി. ജില്ലാ – സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











