Home Uncategorized വിണ്ണിലും മണ്ണിലും താരം: സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ തിരിച്ചിറങ്ങി

വിണ്ണിലും മണ്ണിലും താരം: സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ തിരിച്ചിറങ്ങി

1
0

ഇന്ത്യന്‍ വംശജ സുനിതാ വില്യംസും ബുച്ച് വില്‍മോറും അടക്കമുള്ള നാലംഗ സംഘം ഭൂമിയില്‍ തിരിച്ചെത്തി. 9 മാസത്തിന് ശേഷമാണ് സുനിതയും ബുച്ചും ഭൂമിയില്‍ എത്തുന്നത്. സ്‌പേസ് എക്‌സിന്റെ ക്രൂ 9 ഡ്രാഗണ്‍ പേടകത്തിലാണ് സംഘം എത്തിയത്. ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ച പേടകം ഫ്ളോറിഡയ്ക്കടുത്ത് അറ്റ്ലാന്റിക് സമുദ്രത്തിലാണ് പതിച്ചത്.
കടലില്‍ പതിച്ച പേടകത്തെ സ്പേസ് എക്സിന്റെ എം വി മേഗന്‍ എന്ന റിക്കവറി കപ്പല്‍, പേടകം വീണ്ടെടുത്ത് യാത്രികരെ കരയിലേക്ക് എത്തിക്കും. എട്ട് ദിവസത്തെ പര്യാവേക്ഷണത്തിനായി പോയ സംഘമാണ് നീണ്ട 287 ദിവസങ്ങള്‍ക്കുശേഷമാണ് ഭൂമിയിലേക്ക് എത്തുന്നത്. സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ സഞ്ചാരികളാണ് ഭൂമിയില്‍ എത്തിയത്. ഏറ്റവുമധികം സമയം ബഹിരാകാശ നടത്തത്തിലേര്‍പ്പെട്ട വനിത എന്ന റെക്കോഡ് സുനിത വില്യംസ് സ്വന്തമാക്കിയിരുന്നു.
എട്ടു ദിവസത്തെ ദൗത്യത്തിനായി ബോയിങ് സ്റ്റാര്‍ ലൈനറില്‍ കഴിഞ്ഞ ജൂണ്‍ 8നാണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്. മൂന്നുതവണയായി ആകെ 608 ദിവസമാണ് സുനിതാ വില്യംസ് ബഹിരാകാശത്ത് കഴിഞ്ഞത്. ബുച് വില്‍മോര്‍ ഇതുവരെയായി 464 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here