Home Local newss വിദ്യയെ സംരക്ഷിക്കുന്നത് പൊലീസ് തന്നെയാണ് ?

വിദ്യയെ സംരക്ഷിക്കുന്നത് പൊലീസ് തന്നെയാണ് ?

1
0

 

അയ്യേ കേരളാ പൊലീസേ നാണക്കേട് … വിദ്യ ഒളിച്ചിരിക്കുന്നത് കേരളത്തില്‍ അല്ലേ?

സാജ് വടക്കന്‍


വ്യാജസര്‍ട്ടിഫിക്കറ്റ് പ്രതി വിദ്യ ഒളിച്ചിരിക്കുന്നത് കേരളത്തില്‍ അല്ലേ? മുന്നേയുളള കേരളാ പൊലീസിന്റെ ചരിത്രം പരിശോധിച്ചാല്‍ മണിക്കൂറിനുള്ളില്‍ പലകേസ്സുകളിലേയും പ്രതിയെ പിടിച്ച ചരിത്രമുണ്ട് . ഇതിന് മാത്രം എന്തേ? വിദ്യയുടെ പ്രേത്യകത? കേസ്സിന്റെ തുമ്പ് ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞാല്‍ ജനങ്ങള്‍ പരിഹസിക്കും . മാധ്യമങ്ങളിലൂടെ അവര്‍ നിത്യവും അറിയുന്നതാണല്ലോ?
മഹാരാജാസ് കോളേജിലെ വ്യാജ പ്രവൃത്തി പരിചയ രേഖ സമര്‍പ്പിച്ച് അട്ടപ്പാടി കോളേജില്‍ ജോലിക്ക് ശ്രമിച്ച വിദ്യയുടെ ബയോഡാറ്റയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു.മഹാരാജാസില്‍ 20 മാസത്തെ പ്രവൃത്തി പരിചയം ഉണ്ടെന്നാണ് അവകാശവാദം.സ്വയം സാക്ഷ്യപെടുത്തിയ ബയോഡാറ്റയിലാണ് അവകാശവാദമുള്ളത്.
ഒന്‍പത് ദിവസമായി വിദ്യയുടെ പിന്നാലെ കേരളാ പൊലീസ് നടക്കാന്‍ തുടങ്ങയിട്ട് . കേരളാ പൊലീസിന്റെ ചരിത്രലിപികളിലെഴുതിയ പലകേസ്സുകളും ഇവിടെ നമുക്ക് അറിയാം എന്നിട്ടും പ്രവര്‍ത്തിപരിചയമുള്ള നിരവധി ഉദ്യോഗാര്‍ത്ഥികളെ വിഡ്ഢികളാക്കി വ്യാജസര്‍ഫിക്കറ്റ് സമര്‍പ്പി്ച്ച ഈ പെണ്‍കുട്ടിയെ കണ്ടെത്താതിരിക്കുന്നത് ഇവിടെയുള്ള ലക്ഷകണക്കിന് മിടുക്കരായ ഉദ്യോഗാര്‍ത്ഥികളോട് കാണിയ്ക്കുന്ന അനീതി തന്നെയാണ്. ഒരു എളിയ പൗരന്റെ ചെറിയ സംശയങ്ങള്‍ ചോദിക്കട്ടെ …
കാണാമറയത്തിരുന്ന് വിദ്യ എങ്ങനെ കോടതിയില്‍ കേസ്സ് നല്‍കി? . വക്കാലത്ത് ഒപ്പിടാനായി വിദ്യ വക്കീലിന്റെ അടുത്ത് എത്തിയില്ലേ? അതോ വക്കീലിന്റെ അടുത്ത് ആരെങ്കിലും എത്തിയതാണോ? സൈബര്‍ടെക്‌നോളജി വികസിച്ച ഈ കാലത്ത് വിദ്യയുടെ ഫോണിന്റെ ലൊക്കേഷന്‍ അറിയില്ലേ? അത് ഓഫാണെങ്കില്‍ കൂടി ആ ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിയില്ലേ?
അട്ടപ്പാടി കോളേജില്‍ വിദ്യ അഭിമുഖത്തിന് കാറില്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. മണ്ണാര്‍ക്കാട് രജിസ്‌ട്രേഷനുള്ള ഈ കാര്‍ കണ്ടെത്താന്‍ ശ്രമം തുടരുകയാണ് എന്നാണ് പറയുന്നത്. ഇത്രയും ടെക്‌നോളജി വികസിച്ച് കേരളാ പൊലീസിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല എന്നത് പല ചൊദ്യങ്ങള്‍ക്കും ഉത്തരംആണ്. വിദ്യയെ സംരക്ഷിക്കുന്നത് പൊലീസ് തന്നെയാണ് എന്നാണ് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം .

LEAVE A REPLY

Please enter your comment!
Please enter your name here