Home Breaking News ‘വിദ്യാഭ്യാസം, ആരോഗ്യം, അതിദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവയ്ക്ക് മുന്‍ഗണന ഗവര്‍ണര്‍

‘വിദ്യാഭ്യാസം, ആരോഗ്യം, അതിദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവയ്ക്ക് മുന്‍ഗണന ഗവര്‍ണര്‍

1
0

പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേകറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനഞ്ചാം നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം. പാര്‍പ്പിട പദ്ധതി, ദാരിദ്ര്യ നിര്‍മാര്‍ജനം, തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് നയപ്രഖ്യാപന പ്രസംഗം. ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തിയതും ഗ്രാന്റുകള്‍ കുറഞ്ഞതും പ്രതിസന്ധിയാകുന്നെന്ന് പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിന് പരോക്ഷ വിമര്‍ശനവുമുണ്ട്.
സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതികളെക്കുറിച്ചും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ സൂചിപ്പിച്ചു. മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ബാധിതരുടെ പുനരധിവാസം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.
നവകേരളം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, അതിദാരിദ്ര്യനിര്‍മാര്‍ജനം എന്നിവയ്ക്ക് മുന്‍ഗണന. എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. കേരളം വ്യവസായ സൗഹൃദത്തില്‍ ഒന്നാമതാണ്. ദേശീയപാത നിര്‍മാണം സുഗമമായി മുന്നോട്ടുപോകുന്നു. സംസ്ഥാനത്തിന്റെ പൊതുവിതരണസംവിധാനം രാജ്യത്തെ തന്നെ മികച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം ആദ്യമായി കേരളാ നിയമസഭയിലെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകറെ മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്നാണ് സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here