ചൈനയുമായി താരതമ്യം ചെയ്യാന്‍ കഴിയുന്ന ഒരേയൊരു ഇന്ത്യന്‍ സംസ്ഥാനമാണ് കേരളമെന്ന് സാമ്ബത്തിക ശാസ്ത്രജ്ഞനും നോബല്‍ പ്രൈസ് ജേതാവുമായ അമര്‍ത്യ സെന്‍.വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ചൈനയുമായി താരതമ്യം ചെയ്യാനും ഒരുപക്ഷേ ചൈനയെ തോല്‍പ്പിക്കാനും കഴിയുന്ന ഒരേയൊരു ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. ശ്രദ്ധേയമായ നേട്ടങ്ങളുടെ കൂടുതല്‍ വാര്‍ത്തകള്‍ കേരളത്തില്‍ നിന്ന് കേള്‍ക്കട്ടേയെന്നും അമര്‍ത്യ സെന്‍ പറഞ്ഞു.രാജ്യം കൈവരിക്കേണ്ട ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഓരോ സംസ്ഥാനത്തിനും എന്ത് നേടാമെന്ന് ആലോചിക്കേണ്ട അവസരമാണിതെന്നും അമര്‍ത്യ സെന്‍ കൂട്ടിച്ചേര്‍ത്തു. കേരളീയം ഉദ്ഘാടന വേദിയില്‍ വീഡിയോ ദൃശ്യങ്ങളിലൂടെ ആശംസ നേരുകയായിരുന്നു അമര്‍ത്യ സെന്‍.
Home Kerala വിദ്യാഭ്യാസ ആരോഗ്യ മേഖലയില്‍ ചൈനയുമായി താരതമ്യം ചെയ്യാന്‍ കഴിയുന്ന ഒരേയൊരു ഇന്ത്യന്‍ സംസ്ഥാനം കേരളമെന്ന് അമര്‍ത്യ...







