
അടിസ്ഥാനനിരക്കില്‍ 10 ശതമാനം വരെ കിഴിവാണ് എയര്‍ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. എക്കണോമി, പ്രീമിയം ഇക്കണോമി, ബിസിനസ് ക്ലാസ് എന്നിവയിലെല്ലാം ഓഫര്‍ ബാധകമായിരിക്കും. കൂടാതെ, വിദ്യാര്‍ത്ഥികള്‍ക്ക് 10 കിലോഗ്രാം അധിക ലഗേജ് അലവന്‍സും എയര്‍ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. എയര്‍ ഇന്ത്യയുടെ വെബ്സൈറ്റ് അല്ലെങ്കില്‍ ആപ്പ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും.
ആഭ്യന്തര യാത്രയ്ക്കും അന്താരാഷ്ട്ര യാത്രകള്‍ക്കും ഈ ഓഫര്‍ ഉപയോഗിക്കാം. യു.എസ്., യു.കെ, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പറക്കാന്‍ ആണെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഓഫര്‍ പ്രയോജനപ്പെടുത്താം.
ഈ കിഴിവ് കൂടാതെ, എയര്‍ ഇന്ത്യ മൊബൈല്‍ ആപ്പ് വഴി ബുക്ക് ചെയ്യുമ്പോള്‍, വിദ്യാര്‍ത്ഥികള്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ 399 രൂപ കണ്‍വീനിയന്‍സ് ഫീസ് നല്‍കേണ്ട, അന്താരാഷ്ട്ര റൂട്ടുകളില്‍ 999 രൂപ വരെ ലാഭിക്കാനും കഴിയും. കൂടാതെ, എയര്‍ ഇന്ത്യയുമായി പങ്കാളികളായിട്ടുള്ള ബാങ്കുകളില്‍ നിന്നും യുപിഐ, നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ വഴി നടത്തുന്ന പേയ്മെന്റുകള്‍ക്ക് കിഴിവുകള്‍ ലഭിക്കും.
ആര്‍ക്കൊക്കെ ഈ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താനാകും?
1. ആഭ്യന്തര വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന വിദ്യാര്‍ത്ഥിക്ക് കുറഞ്ഞത് 12 വയസ്സ് പ്രായമുണ്ടായിരിക്കണം.
2. അന്താരാഷ്ട്ര യാത്രയ്ക്ക് 12 നും 30 നും ഇടയില്‍ പ്രായമുള്ള വിദ്യാര്ഥികളായിരിക്കണം
3. കുറഞ്ഞത് ഒരു അധ്യയന വര്‍ഷത്തേക്കുള്ള അക്കാദമിക് ക്ലാസ്സുകള്‍ക്ക് ജോയിന്‍ ചെയ്തവര്‍ ആയിരിക്കണം.
4. കേന്ദ്ര സര്‍ക്കാര്‍ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍, യൂണിവേഴ്‌സിറ്റി അല്ലെങ്കില്‍ വിദ്യാഭ്യാസ ബോര്‍ഡ് അംഗീകരിച്ച സ്ഥാപനത്തില്‍ പടിക്കുന്നവരായിരിക്കണം.
5. ബുക്കിംഗ് സമയത്ത് സാധുവായ ഒരു വിദ്യാര്‍ത്ഥി ഐഡി ഉണ്ടായിരിക്കണം.




