Home Uncategorized വിഭാഗീയതയില്‍ വിട്ടുവീഴ്ചയില്ല, സൂസന്‍ കോടിയെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി

വിഭാഗീയതയില്‍ വിട്ടുവീഴ്ചയില്ല, സൂസന്‍ കോടിയെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി

1
0

 

Susan Kodi cpm leader from karunagappally not included in cpm state committee

 

സൂസന്‍ കോടിക്കൊപ്പമുളള ഒരു വിഭാഗവും ജില്ലാ കമ്മിറ്റി അംഗം പി.ആര്‍.വസന്തനെ അനുകൂലിക്കുന്ന മറുവിഭാഗവും തമ്മിലുള്ള ചേരിപ്പോരാണ് കരുനാഗപ്പള്ളിയില്‍ പാര്‍ട്ടിക്ക് ക്ഷീണമായ വിഭാഗീയതക്ക് കാരണമായത്.
തിരുവനന്തപുരം : വിഭാഗീയതയില്‍ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പിച്ച് നടപടിയുമായി സിപിഎം. കരുനാഗപ്പള്ളി വിഭാഗീയതയില്‍ പങ്കുണ്ടെന്ന് കരുതുന്ന സിപിഎമ്മിന്റെ വനിതാ നേതാവ് സൂസന്‍ കോടിയെ സംസ്ഥാന കമ്മറ്റിയില്‍ നിന്നും ഒഴിവാക്കി. സൂസന്‍ കോടിക്കൊപ്പമുളള ഒരു വിഭാഗവും ജില്ലാ കമ്മിറ്റി അംഗം പി.ആര്‍.വസന്തനെ അനുകൂലിക്കുന്ന മറുവിഭാഗവും തമ്മിലുള്ള ചേരിപ്പോരാണ് കരുനാഗപ്പള്ളിയില്‍ പാര്‍ട്ടിക്ക് ക്ഷീണമായ വിഭാഗീയതക്ക് കാരണമായത്.
പാര്‍ട്ടിയെ തകര്‍ക്കുന്ന വിഭാഗീയതയെ തുടര്‍ന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്നുള്ള പ്രതിനിധികള്‍ ഇല്ലാതെയാണ് ഇത്തവണ ജില്ലാ സമ്മേളനം നടന്നത്. സംസ്ഥാന സമ്മേളനത്തിലും കരുനാഗപ്പള്ളിക്ക് പ്രാതിനിധ്യമില്ല. കരുനാഗപ്പള്ളിയില്‍ കൂടുതല്‍ നടപടികളിലേക്ക് സംസ്ഥാന നേതൃത്വം കടക്കുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. പാര്‍ട്ടി സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കാനിരിക്കെ, ലോക്കല്‍ സമ്മേളനങ്ങള്‍ അലങ്കോലപ്പെടുന്ന സാഹചര്യമുണ്ടായിട്ടും സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സൂസന്‍ കോടി പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചില്ലെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here