Home Breaking News വിവാഹം കഴിച്ചത് മറച്ചുവെച്ച് പ്രണയിച്ചു, 30 ലക്ഷം രൂപ തട്ടി; നടിക്കെതിരെ പരാതിയുമായി യൂട്യൂബര്‍

വിവാഹം കഴിച്ചത് മറച്ചുവെച്ച് പ്രണയിച്ചു, 30 ലക്ഷം രൂപ തട്ടി; നടിക്കെതിരെ പരാതിയുമായി യൂട്യൂബര്‍

2
0

ചെന്നൈ : തമിഴ് നടി വിദ്യാഭാരതിക്കെതിരെ പരാതിയുമായി യൂട്യൂബര്‍ ആനന്ദരാജ് രംഗത്ത്. പ്രണയം നടിച്ച് നടി 30 ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുത്തു എന്നാണ് പരാതി.വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്ന വിവരം മറച്ചുവെച്ചാണ് പണം തട്ടിയത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് നടി പ്രതിമാസം 30,000 രൂപ ഇയാളില്‍ നിന്ന് കൈപ്പറ്റിയിരുന്നതായും പരാതിയില്‍ പറയുന്നു.യൂട്യൂബ് ചാനലിന്റ പ്രൊമോഷന് വേണ്ടിയാണ് ആനന്ദരാജ് നടിയെ സമീപിച്ചത്. അന്ന് മുതല്‍ ആരംഭിച്ച സൗഹൃദം പ്രണയമായി മാറി. തുടര്‍ന്ന് മാതാപിതാക്കളില്‍ നിന്ന് അനുവാദം വാങ്ങിയ ആനന്ദരാജ് വിവാഹാഭ്യര്‍ത്ഥനയുമായി ദിവ്യ ഭാരതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ നടി എല്ലാ മാസവും ഇയാളില്‍ നിന്ന് പണം വാങ്ങാന്‍ ആരംഭിച്ചു. എന്നാല്‍ വിവാഹക്കാര്യം പറയുമ്‌ബോഴൊക്കെ ഒഴിഞ്ഞ് മാറുമായിരുന്നു.ഒരു ദിവസം ശസ്ത്രക്രിയയ്ക്ക് വേണ്ടി 9 ലക്ഷം രൂപ ആവശ്യമുണ്ടെന്ന് പറഞ്ഞ് സമീപിച്ചു. അപ്പോള്‍ തന്റെ പക്കലുള്ള പണവും കുറച്ച് സ്വര്‍ണവും നല്‍കി. എന്നാല്‍ കല്യാണക്കാര്യത്തില്‍ നിന്ന് വീണ്ടും ഒഴിഞ്ഞുമാറിയതോടെ സംശയം തോന്നി. തുടര്‍ന്ന് നടിയുടെ നാട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് ഇവര്‍ വിവാഹിതയാണെന്നും രണ്ട് കുട്ടികള്‍ ഉണ്ടെന്നും മനസിലായത്. തുടര്‍ന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. 30 ലക്ഷത്തോളം രൂപ ഇതുവരെ തന്നില്‍ നിന്നും തട്ടിയെടുത്തിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here