തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വിഷു ബമ്പര്‍ നറുക്കെടുത്തു. ഒന്നാം സമ്മാനമായ 12 കോടി VD204266 നമ്പര്‍ ടിക്കറ്റ് നേടി. പാലക്കാട് ജില്ലയില്‍ നിന്നുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ ഒരു കോടി രൂപ വീതമുള്ള സമ്മാനം VA 699731, VB 207068, VC 263289, VD 277650, VE 758876, VG 203046 നമ്പര്‍ ടിക്കറ്റുകള്‍ നേടി.
VA 223942, VB 207548, VC 518987, VD 682300, VE 825451, VG 273186 ടിക്കറ്റുകള്‍ക്കാണ് മൂന്നാം സമ്മാനം. പത്തു ലക്ഷം രൂപ വീതമാണ് മൂന്നാം സമ്മാനക്കാര്‍ക്ക് ലഭിക്കുന്നത്. VA 178873, VB 838177, VC 595067, VD 795879, VE 395927, VG 436026 ടിക്കറ്റുകള്‍ക്കാണ് നാലാം സമ്മാനം. അഞ്ചു ലക്ഷം രൂപ വീതം ലഭിക്കും.
ആറു പരമ്പരകളിലായുള്ള ടിക്കറ്റിന് 300 രൂപയാണ് വില. വിപണിയിലെത്തിച്ച 45 ലക്ഷം ടിക്കറ്റുകളില്‍ തിങ്കളാഴ്ച വൈകീട്ട് നാലുമണി വരെയുള്ള കണക്കുകള്‍ പ്രകാരം 42,17, 380 ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. ഇത്തവണയും പാലക്കാടുതന്നെയാണ് വില്പനയില്‍ ഒന്നാം സ്ഥാനത്ത്.
9,21,020 ടിക്കറ്റുകളാണ് ജില്ലയില്‍ വിറ്റുപോയത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും മൂന്നാം സ്ഥാനത്ത് തൃശ്ശൂര്‍ ജില്ലയുമാണ് മുന്നിലുള്ളത്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം നല്‍കുന്ന വിഷു ബമ്പറിന് 300 രൂപയില്‍ അവസാനിക്കുന്ന മികച്ച സമ്മാനഘടനയാണുള്ളത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…