Home Breaking News വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച യുവ സൈനികന് കുരിശായത് പൊന്നിന്‍ കുരിശ്, കുടുങ്ങിയത് യുവാക്കളുടെ ബുദ്ധിയില്‍

വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച യുവ സൈനികന് കുരിശായത് പൊന്നിന്‍ കുരിശ്, കുടുങ്ങിയത് യുവാക്കളുടെ ബുദ്ധിയില്‍

1
0

ഇരിട്ടി: കാറിലെത്തി വഴിചോദിച്ച ശേഷം അദ്ധ്യാപികയുടെ സ്വര്‍ണ്ണമാല പിടിച്ചുപറിച്ച് കടന്നുകളഞ്ഞ സംഭവത്തില്‍ യുവസൈനികനെ ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തു.ഉളിക്കല്‍ കേയാപറമ്ബിലെ സെബാസ്റ്റ്യന്‍ ഷാജി (27) ആണ് അറസ്റ്റിലായത്. വള്ളിത്തോട്ടിലെ റിട്ട. അദ്ധ്യാപിക ഫിലോമിനാ സെബാസ്റ്റ്യന്റെ മാല പിടിച്ചുപറിച്ച് കടന്നുകളഞ്ഞുവെന്നാണ് പരാതി.ചൊവ്വാഴ്ച ഉച്ചയോടെ വള്ളിത്തോട്ടിലെ ആളൊഴിഞ്ഞ വഴിയായ കല്ലന്തോട് 32ാം മൈലില്‍ റോഡിലെ ഫിലോമിനയുടെ വീട്ടിന് മുന്നില്‍ വച്ചായിരുന്നു സംഭവം. റോഡിലുണ്ടായിരുന്ന ഫിലോമിനയോട് കാറില്‍ എത്തിയ സെബാസ്റ്റ്യന്‍ ഷാജി ഒരു മേല്‍വിലാസം ചോദിച്ചു. ഇരുവരും സംസാരിച്ചതിനുശേഷം ഷാജി തിരിച്ചു പോകുന്നതിനിടെ ഫിലോമിനയുടെ കഴുത്തിലെ മാല പിടിച്ചുവെന്നാണ് പരാതി.അഞ്ച് പവനോളം വരുന്ന സ്വര്‍ണ്ണ മാലയിലെ കുരിശ് താലി മാത്രമേ മോഷ്ടാവിന് ലഭിച്ചിട്ടുള്ളൂ. ഫിലോമിന ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. സംഭവം നടക്കുന്നതിന് തൊട്ട് മുന്‍പേ ഇയാള്‍ സമീപത്തുള്ള ഒരു വീട്ടില്‍ എത്തിയതായി അറിഞ്ഞു. പരിചയമില്ലാത്ത കാര്‍ കണ്ട് സംശയം തോന്നിയ യുവാക്കള്‍ ഈ കാറിന്റെ നമ്ബര്‍ ശ്രദ്ധിച്ചിരുന്നു. ഇതുപ്രകാരം ഇരിട്ടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്രീകണ്ഠപുരത്ത് വച്ച് കാറുമായി ഷാജി പിടിയിലാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പയ്യാവൂരില്‍ വച്ച് ഒരു വീട്ടില്‍ കയറി ഒരു വൃദ്ധയുടെ മാല മോഷ്ടിച്ചതും താനാണെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.ഇരിട്ടി പയഞ്ചേരിയില്‍ നിന്നും വാടകക്കെടുത്ത കാറിലാണ് ഇയാള്‍ എത്തിയത്. മൂന്ന് ദിവസമായി മാടത്തിലെ ഒരു ലോഡ്ജില്‍ യുവതിയുമായി ഇയാള്‍ കഴിഞ്ഞു വരികയാണെന്നും പൊലീസ് പറഞ്ഞു. കാര്‍ഗിലില്‍ സൈനിക ജോലിക്കിടെ ഒരു മാസത്തെ അവധിയില്‍ നാട്ടില്‍ വന്നതാണ് യുവാവ്.

LEAVE A REPLY

Please enter your comment!
Please enter your name here