Home Breaking News വീട് പൊളിക്കുന്നതിനിടെ അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

വീട് പൊളിക്കുന്നതിനിടെ അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

16
0

കോഴിക്കോട്: കൊടുവള്ളിയില്‍ വീട് പൊളിച്ചുമാറ്റുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്തുവീണ് തൊഴിലാളി മരിച്ചു. കൊടുവള്ളി തറോലില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു അപകടം. പശ്ചിമ ബംഗാള്‍ സ്വദേശി അബ്ദുല്‍ ബാസിര്‍ ആണ് മരിച്ചത്.
വീട് പൊളിച്ചുനീക്കുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് അബ്ദുല്‍ ബാസിറിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here