Home Breaking News വീണ്ടും മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ; സേനാനീക്കവുമായി യു.എസ്

വീണ്ടും മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ; സേനാനീക്കവുമായി യു.എസ്

1
0

സോള്‍: യു.എസുമായി സഹകരിച്ച് ദക്ഷിണ കൊറിയ നടത്തുന്ന സൈനികാഭ്യാസത്തിനിടെ വീണ്ടും മിസൈലുകള്‍ തൊടുത്ത് ഉത്തര കൊറിയയുടെ പ്രകോപനം.രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണ് വ്യാഴാഴ്ച പരീക്ഷിച്ചത്. 12 ദിവസത്തിനിടെ ആറാം മിസൈല്‍ പരീക്ഷണമാണിത്. ഈ വര്‍ഷം 24ാമത്തെയും. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ജപ്പാന്‍ കടലിലുള്ള യു.എസ്.എസ് റൊണാള്‍ഡ് റീഗന്‍ യുദ്ധക്കപ്പലും അനുബന്ധ സേനാവ്യൂഹവും കൊറിയന്‍ ഉപദ്വീപിന്റെ പരിസരത്തേക്കു നീങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. യു.എസ് സേന ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല.ഉത്തര കൊറിയ പ്രകോപനം തുടര്‍ന്നാല്‍ കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ദക്ഷിണ കൊറിയന്‍ ദേശീയ സുരക്ഷ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. നേരത്തേ, ദക്ഷിണ കൊറിയയും മിസൈലുകള്‍ പരീക്ഷിച്ചിരുന്നു.ഉത്തര കൊറിയന്‍ നിലപാട് ആശങ്ക ഉയര്‍ത്തുന്ന മേഖലയില്‍ ദക്ഷിണ കൊറിയക്കൊപ്പം ജപ്പാനും സംയുക്ത സേനാഭ്യാസം നടത്തിയത് കഴിഞ്ഞ മാസമാണ്.പ്രശ്‌നം ഗുരുതരമായി തുടരുന്നത് വരുംനാളുകളില്‍ സംഘട്ടനത്തിനിടയാക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഉത്തര കൊറിയന്‍ നടപടികള്‍ക്ക് ശക്തിപകരുന്നത് റഷ്യയും ചൈനയുമാണെന്ന് യു.എന്‍ രക്ഷ കൗണ്‍സിലില്‍ യു.എസ് കുറ്റപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here