ന്യൂ ജേഴ്സി: വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയന്‍ (യൂണിഫൈഡ്), സൂം വഴിയായി നവംബര്‍ 6 ന് നടത്തിയ കേരളപ്പിറവി അനുസ്മരണ ഉത്ഘാടനം, പ്രശസ്ത കവിയും മലയാളം മിഷന്‍ ഡയറക്ടറുമായ ശ്രീ മുരുഗന്‍ കാട്ടാക്കട നിര്‍വഹിച്ചു. മലയാളികള്‍ എവിടയൊക്കെ ഉണ്ടോ, അവിടെയെല്ലാം മലയാള ഭാഷ വളര്‍ത്തുവാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെണ്‍കുട്ടികളെ കച്ചവട ചരക്കുകളായി കണക്കാക്കുന്ന സമൂഹത്തിനെതിരെ താന്‍ അതിശക്തമായ ഭാഷയില്‍ എഴുതിയ ‘കനല്‍പൊട്ട്’ എന്ന കവിത അതിമനോഹരമായി അദ്ദേഹം പാടിയത് സദസിനെ പുളകം അണിയിച്ചു എന്നു മാത്രമല്ല സ്ത്രീ ധനത്തിനും പീഡനത്തിനും എതിരെ വേള്‍ഡ് മലയാളി കൗണ്‍സിലിന് പ്രവര്‍ത്തിക്കുവാനുള്ള ഇച്ഛാശക്തി പകര്‍ന്നുകൊടുക്കുകയും ചെയ്തു.മുന്‍ ഡി. ജി. പി. യും കേരളത്തില്‍ തന്നെ സ്ഥിരതാമസം ആക്കുകയും ചെയ്ത ഋഷി രാജ് സിംഗ് ഐ. പി. എസ്. വിശിഷ്ട്ട അതിഥിയായി പരിപാടിയില്‍ പങ്കെടുത്തു പ്രസംഗിച്ചു. കേരളത്തെ സ്‌നേഹിക്കുകയും സര്‍വിസില്‍ ഇരുന്ന വകുപ്പുകളില്‍ ക്രിയാത്മകരമായ മാറ്റങ്ങള്‍ വരുത്തി ശ്രദ്ധ നേടുകയും ചെയ്ത അദ്ദേഹത്തിന്റെ സാന്നിധ്യം സദസില്‍ പ്രത്യേകമായ അനുഭമായി മാറി. കേരളത്തില്‍ മാലിന്യം സംസ്‌കരിക്കുവാന്‍ കഴിയാത്ത ഒരു സാഹചര്യമാണിപ്പോള്‍ കാണുന്നതെന്നും മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുവാന്‍ കഴിയേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെ അനുമോദിക്കുവാനും ഋഷി രാജ് സിംഗ് മറന്നില്ല.അമേരിക്ക റീജിയന്‍ മുന്‍ പ്രസിഡന്റ് സുധിര്‍ നമ്പ്യാര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു. ചുരുക്കം സമയം കൊണ്ട് വേള്‍ഡ് മലയാളി കൗണ്‍സില്‍ റീജിയന്‍ ഭാരവാഹികളും അംഗങ്ങളും മറ്റും കേരള പിറവി പരിപാടിയില്‍ പങ്കെടുത്തു ധന്യമാക്കിയതിനെ സുധിര്‍ നമ്പ്യാര്‍ സന്തോഷ പൂര്‍വം സ്വാഗതം ചെയ്തു. അമേരിക്ക റീജിയന്റെ ഭാവി പ്രവര്‍ത്തനങ്ങളെപ്പറ്റി തനിക്കു ദീര്‍ഘ വീക്ഷണം ഉണ്ടെന്നും തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന ആത്മവിശ്വസം ഉണ്ടെന്നും ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു എന്നും തന്റെ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.1995 ല്‍ ന്യൂ ജേഴ്സിയില്‍ പിറന്ന വേള്‍ഡ് മലയാളി കൌണ്‍സില്‍ വളര്‍ന്നു പന്തലിച്ചെങ്കിലും ക്രിയാത്മകമായ വളര്‍ച്ചയിലേക്കു വരുവാന്‍ ഏവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചുവെന്നും ഒരുമയിലൂടെ നമുക്ക് നേട്ടങ്ങള്‍ കൈവരിക്കുവാന്‍ കഴിയുകയുളളു എന്നും ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ രാജ് മോഹന്‍ പിള്ള പറഞ്ഞു. അതിനായി പ്രവര്‍ത്തിക്കുവാന്‍ ഓരോ മലയാളിക്കും ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം ഊന്നി പറഞ്ഞു. ‘ഒരുലോകം ഒരു വേള്‍ഡ് മലയാളി കൗണ്‍സില്‍’ എന്ന ലക്ഷ്യത്തിലേക്ക് പ്രവര്‍ത്തിക്കുമെന്നും അതിനായി ചര്‍ച്ചകള്‍ക്കു വഴി ഒരുക്കും എന്നും അദ്ദേഹം പറഞ്ഞു.വേള്‍ഡ് മലയാളി കൗണ്‍സിലിനെ കറപുരളാത്ത വസ്ത്രം പോലെ ധരിക്കുവാന്‍ നമുക്ക് കഴിയണമെന്നും നമ്മുടെ സല്‍പ്രവര്‍ത്തികള്‍ കണ്ടിട്ട് മറ്റുള്ളവരും സംഘടനയിലേക്കു ആകര്ഷിക്കപെടുവാനിടയാകണമെന്നും റീജിയന്‍ ചെയര്‍മാന്‍ ശ്രീ പി. സി. മാത്യു പറഞ്ഞു. പത്തു വീടുകളോളം നാട്ടില്‍ ദാനം ചെയ്യുന്ന ചിക്കാഗോ പ്രോവിന്‌സിനെയും, ഫിലാഡല്‍ഫിയ, ഡാളസ്, ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സുകളെയും അഭിനന്ദിച്ചുകൊണ്ടാണ് പി. സി. മാത്യു ഇക്കാര്യം പറഞ്ഞത്. പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വയ്ക്കുന്നവര്‍ പൊസിഷന്‍ എടുത്താല്‍ അത് സംഘടനക്ക് പ്രയോജനമാണ് ഒപ്പം നാട്ടുകാര്‍ക്കും എന്ന് പി. സി. ഓര്‍മിപ്പിച്ചു.കേരളത്തിന്റെ ജന്മദിനം അനുസ്മരിക്കുമ്പോള്‍ ലഭിക്കുന്ന കൂട്ടായ്മ മലയാളികളുടെ ഗൃഹാതുരത്വം അകറ്റുന്നതാണെന്നും അമേരിക്ക റീജിയന്‍ മലയാളിത്വം കാത്തുസൂക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധം ആണെന്നും പ്രസിഡന്റ് ശ്രീ എല്‍ദോ പീറ്റര്‍ പറഞ്ഞു. ഒപ്പം അദ്ദേഹം കേരളപ്പിറവി ആശംസകള്‍ നേരുകയും ചെയ്തു. ആദര്‍ശമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ആരു ചെയ്താലും മുഖം നോക്കാതെ പ്രതികരിക്കുമെന്നും എല്‍ദോ കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ നാപ്പതു വര്‍ഷമായി ന്യൂ ജേഴ്‌സിയില്‍ താമസിക്കുന്ന റീജിയന്‍ ട്രഷറര്‍ ഫിലിപ്പ് മാരേട്ട്, വേള്‍ഡ് മലയാളി കൗണ്‍സില്‍ പിറന്നു വീണത് ന്യൂ ജേഴ്സിയില്‍ ആണെന്നും തുടക്കം മുതല്‍ താന്‍ അംഗമായിരുന്നു സംഘടനക്കുവേണ്ടി പ്രവര്‍ത്തിച്ച ആളാണെന്നും ഫിലാഡല്‍ഫിയ കോണ്‍ഫെറെന്‍സോടെ അമേരിക്ക റീജിയന്‍ ഇരു ഗ്രൂപ്പുകളെയും യോജിപ്പിച്ചു കൊണ്ട് ഫൗണ്ടിങ് ജനറല്‍ സെക്രട്ടറി അലക്‌സ് കോശി വിളനിലം ഉള്‍പ്പടെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ആയിട്ടുള്ള റെജിസ്‌ട്രേഷന്‍ ചെയ്കയും ഇപ്പോഴും അതെ രെജിസ്‌ട്രേഷന്‍ ഉള്ള അമേരിക്ക റീജിയന്‍ ആക്റ്റീവ് ആണെന്നും അമേരിക്കയില്‍ എവിടെ വേണമെങ്കിലും പ്രവര്‍ത്തിക്കുവാന്‍ കഴിയുമെന്നും പറഞ്ഞു. ചടങ്ങില്‍ സമര്‍പ്പണ ബോധത്തോടെ താന്‍ ചെയ്ത സേവനത്തിന് ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് നേടിയ അമേരിക്ക റീജിയന്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ശോശാമ്മ ആന്‍ഡ്രൂസിനെ ആദരിച്ചു. റീജിയന്‍ വൈസ് പ്രസിഡന്റ് ഉഷാ ജോര്‍ജ് ശോശാമ്മ ആന്‍ഡ്രൂസിന് ആശംസ നേരുകയും സദസിനെ പരിചയ പെടുത്തുകയും ചെയ്തു. കൂടാതെ കേരള പിറവി ആശംസകളും നേര്‍ന്നു. മറുപടിയായി ശോശാമ്മ ആന്‍ഡ്രൂസ് തന്നെ ആദരിച്ചതിനായി നന്ദി അറിയിച്ചു. റീജിയന്‍ വൈസ് ചെയര്‍മാന്‍ മാത്യു വന്ദനത്തു വയലില്‍, അസ്സോസിയേറ്റ് സെക്രട്ടറി അലക്‌സ് യോഹന്നാന്‍, കള്‍ച്ചറല്‍ ഫോറം ചെയര്‍ എലിസബത്ത് റെഡിയാര്‍, ശരത് എടത്തില്‍, ബിജു കൂടത്തില്‍, ജോസ് കുരിയന്‍, എലിസബത്ത് ഷാജി,ഡോക്ടര്‍ താരാ സാജന്‍, പ്രൊഫസര്‍ ജോയ് പല്ലാട്ടുമഠം, പ്രൊഫസര്‍ ദര്ശന മനയത്ത് , മാത്തുക്കുട്ടി ആലുംപറമ്പില്‍, വര്ഗീസ് കയ്യാലക്കകം, അഡ്വ. ജോര്‍ജ് വര്ഗീസ്, ജെയിംസ് എബ്രഹാം, സാബു കുരിയന്‍, മോന്‍സി ടോറോണ്ടോ, മുതലായവര്‍ പങ്കെടുത്തു പരിപാടികള്‍ വിജയിപ്പിച്ചു.ഒപ്പം ഗ്ലോബല്‍ നേതാക്കളായ ഡോക്ടര്‍ പി. വി. ചെറിയാന്‍, പ്രൊഫസര്‍ കെ. പി മാത്യു, അഡ്വ. സൂസന്‍ മാത്യു, ഡോക്ടര്‍ മിലിന്‍ഡ് തോമസ്, ഡോക്ടര്‍ ഡെയ്‌സി ക്രിസ്റ്റഫര്‍, സുപ്രീം കോര്‍ട് അഡ്വ. ജോസ് എബ്രഹാം, അഡ്വ. ജോര്‍ജ് വര്ഗീസ്, എന്നിവര്‍ ഉള്‍പ്പെടെ ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള നേതാക്കള്‍ പങ്കെടുത്തു. ബഹറിനില്‍ നിന്നും മുന്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ബാബു കുഞ്ഞിരാമന്‍ പങ്കെടുത്തു ആശംസകള്‍ നേര്‍ന്നു.ഒക്കലഹോമ, ഡി. എഫ്. ഡബ്ല്യൂ, ഫ്‌ലോറിഡ, ടോറോണ്ടോ, ചിക്കാഗോ, ന്യൂ യോര്‍ക്ക്, ഫിലാഡല്‍ഫിയ, ഹൂസ്റ്റണ്‍, ന്യൂ ജേഴ്‌സി യിലുള്ള പ്രൊവിന്‍സുകള്‍ എന്നിവരോടൊപ്പം ബ്രിട്ടീഷ് കൊളംബിയ, മെട്രോ ബോസ്റ്റണ്‍, നോര്‍ത്ത് ജേഴ്‌സി മുതലായ പ്രൊവിന്‍സുകളില്‍ നിന്നും പ്രതിനികള്‍ പങ്കെടുത്തു പ്രസംഗിച്ചു. മധുരകരമായ മലയാള ഗാനങ്ങളും, നൃത്ത നൃത്യങ്ങളും, മറ്റു കലാ പരിപാടികളും പരിപാടിയെ മനോഹരമാക്കി. അലക്‌സ് പാപ്പച്ചന്‍, അരുണ്‍ പോള്‍, ചാര്‍ലി വരാണത് മുതലായവരുടെ ഗാനങ്ങളും ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് അവതരിപ്പിച്ച തിരുവാതിരയും ദിവ്യ നായരുടെ നേതൃത്വത്തില്‍ നടത്തിയ നൃത്തവും ആനന്ദകരമായ.അനുഭവമായി.സുനി ലിന്‍ഡാ ഫിലിപ്‌സ് എംസി ആയി പരിപാടികള്‍ ചിട്ടയായി അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി കുരിയന്‍ സച്ചാറിയ (ഒക്ലഹോമ) നന്ദി പ്രകാശിപ്പിച്ചു.
Home Breaking News വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയന്‍ കേരളപ്പിറവി ആഘോഷം മുരുഗന്‍ കാട്ടാക്കട ഉത്ഘാടനം ചെയ്തു









