Home Kerala വൈക്കം വിജയലക്ഷ്മി വിവാഹിതയായി

വൈക്കം വിജയലക്ഷ്മി വിവാഹിതയായി

1
0

വൈക്കം: ഗായിക വൈക്കം വിജയലക്ഷ്മിക്ക് മിമിക്രികലാകാരനായ അനൂപ് ജീവിതപങ്കാളിയായി. ഇന്നലെ രാവിലെ 10.30നും 11.30നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ വൈക്കത്തപ്പന്റെ സന്നിധിയില്‍ ഗുരുതുല്യരായ ഔസേപ്പച്ചനെയും എം.ജയചന്ദ്രനെയും സാക്ഷിയാക്കിയാണ് വിജയലക്ഷ്മി അനൂപിന്റെ പത്നിയായത്. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍ നായരുടെയും ലൈലാകുമാരിയുടെയും മകനാണ് ഇന്റീരിയല്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടര്‍ കൂടിയായ അനൂപ്.
ഉദയനാപുരം ഉഷാനിവാസില്‍ ബി. മുരളീധരന്റെയും വിമലയുടെയും ഏകമകളായ വിജയലക്ഷ്മി ചുരുങ്ങിയ കാലം കൊണ്ടാണു സിനിമയിലടക്കം സംഗീതരംഗത്തു ശ്രദ്ധേയമായ പദവിലെത്തുന്നത്. ഉറ്റസുഹൃത്തുക്കളും ബന്ധുമിത്രാദികളും ആരാധകരും ഉള്‍പ്പെടുന്ന സദസ് ചടങ്ങിനു സാക്ഷ്യമേകി. ആര്‍ഭാടങ്ങളൊഴിവാക്കിയാണു ചടങ്ങു നടന്നത്.
ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കുശേഷം വീട്ടിലെത്തിയ വധൂവരന്‍മാര്‍ക്ക് ആശംസകളര്‍പ്പിക്കാന്‍ കെ.ജെ. യേശുദാസ്, പത്നി പ്രഭ, മകന്‍ വിജയ് യേശുദാസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, പന്ന്യന്‍ രവീന്ദ്രന്‍, നടന്‍ ടി.പി മാധവന്‍, നടന്‍ സുധീപ് തുടങ്ങിയവരും എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here