Home National വോട്ടര്‍മാരെ മുന്‍കൂട്ടി അറിയിക്കാതെ വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടര്‍മാരെ മുന്‍കൂട്ടി അറിയിക്കാതെ വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

1
0

ന്യൂഡല്‍ഹി: വോട്ടര്‍മാരെ മുന്‍കൂട്ടി അറിയിക്കാതെ വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍.വോട്ടര്‍മാരെ നീക്കുന്നതുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി തേടിയിരുന്നു. തുടര്‍ന്നാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ നിയമത്തിലെ (1960), വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കാനുള്ള 18ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. വോട്ടര്‍മാരെ അറിയിക്കുകയോ അവരെ കേള്‍ക്കുകയോ ചെയ്യാതെ പട്ടികയില്‍ നിന്ന് പേര് നീക്കാന്‍ 18ാം വകുപ്പ് അനുമതി നല്‍കുന്നുവെന്നായിരുന്നു എം.ജി. ദേവസഹായം, സോമസുന്ദര്‍ ബുര്‍റ, അദിതി മേത്ത എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്.എന്നാല്‍, വോട്ടര്‍മാരെ മുന്‍കൂട്ടി അറിയിക്കാതെ പട്ടികയില്‍ നിന്ന് പേര് നീക്കില്ലെന്ന് കമ്മീഷന്‍ അറിയിച്ചതോടെ കോടതി ഹര്‍ജി തീര്‍പ്പാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here