Home Breaking News വ്യജ രേഖാ കേസ്; കെ വിദ്യക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു

വ്യജ രേഖാ കേസ്; കെ വിദ്യക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു

7
0

വ്യജ രേഖാ കേസില്‍ കെ വിദ്യക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. കോളജ് അധികൃതര്‍ നല്‍കിയ പരാതിയിലാണ് നടപടി. കരിന്തളം ഗവണ്മെന്റ് ആര്‍ട്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ കെ വിദ്യ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. പൊലീസ് അന്വേഷണം മെല്ലെപ്പോക്കിലെന്ന് ആരോപണം. വിദ്യക്കെതിരെ കോളജ് പ്രിന്‍സിപ്പല്‍ പരാതി നല്‍കിയിട്ട് ദിവസങ്ങളായി.വ്യാജ സര്‍ട്ടിഫിക്കറ്റ് കാട്ടി നിയമനം നേടിയതില്‍ കരിന്തളം ഗവണ്മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ജയ്‌സണ്‍ നല്‍കിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം വിദ്യക്കെതിരെ പൊലീസ് കേസെടുത്തത്.വ്യാജരേഖ ചമയ്ക്കല്‍ വിവാദം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നാണ് കെ.വിദ്യ പ്രതികരിച്ചത്. വ്യാജരേഖ ചമയ്ക്കല്‍ വിവാദം എങ്ങനെയുണ്ടായെന്ന് അന്വേഷിക്കട്ടെ. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അന്വേഷിച്ചിട്ട് മാധ്യമങ്ങളിലൂടെ തന്നെ പ്രതികരിക്കാമെന്നും വിദ്യ പറഞ്ഞു.വ്യാജരേഖ ചമയ്ക്കല്‍ വിവാദം എങ്ങനെയുണ്ടായെന്ന് അന്വേഷിക്കട്ടെ. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അന്വേഷിച്ചിട്ട് മാധ്യമങ്ങളിലൂടെ തന്നെ പ്രതികരിക്കാം.വിവാദം അറിയുന്നത് മാധ്യമങ്ങളിലൂടെ മാത്രമാണെന്നും അതില്‍ കൂടുതല്‍ ഒന്നും അറിയില്ലെന്നും കെ വിദ്യ പറഞ്ഞു. വ്യാജ രേഖ സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങളോടും വിദ്യ പ്രതികരിക്കാന്‍ തയ്യാറായില്ല. ചോദ്യങ്ങള്‍ക്കുള്ള വ്യക്തമായ ഉത്തരം വിദ്യ നല്‍കിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here