റാന്നി : ലക്ഷങ്ങള്‍ ചെലവഴിച്ച് പഞ്ചായത്ത് നിര്‍മിച്ച വ്യാപാര സമുച്ചയത്തിനു സംരക്ഷണമില്ല. കെട്ടിടത്തില്‍ പടല്‍ നിറയുമ്പോഴും ആരും തിരിഞ്ഞു നോക്കുന്നില്ല. പെരുമ്പുഴ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തിലെ കാഴ്ചയാണിത്. ഗ്രാമ വികസന ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ പഞ്ചായത്ത് നിര്‍മിച്ചതാണ് 3 നില വ്യാപാര സമുച്ചയം. ഇതില്‍ നിന്ന് കാര്യമായ വരുമാനം പഞ്ചായത്തിനു ലഭിക്കുന്നില്ല. 2 നില ഗവ. ഐടിഐക്കു നല്‍കിയിരിക്കുകയാണ്. ഇതുമൂലം കെട്ടിടത്തില്‍ അറ്റകുറ്റപ്പണിയൊന്നും പഞ്ചായത്ത് നടത്തുന്നില്ല. മാലിന്യം നിറഞ്ഞ് നാഥനില്ലാക്കളരിയായി മാറുകയാണ്. ഇതിനിടെയാണ് ഒന്നാം നിലയുടെ പാരപ്പറ്റില്‍ പടല്‍ വളര്‍ന്നു കയറുന്നത്. ഇതു വ്യാപിക്കുകയാണ്. കെട്ടിടത്തിനു ബലക്ഷയം നേരിടാന്‍ ഇതിടയാക്കും.