Kerala Pranamam

ശക്തമായ മഴ, ജില്ലാ ശാസ്ത്രമേളയ്ക്കിടെ പ്രധാന വേദിയുടെ പന്തല്‍ തകര്‍ന്ന് വീണു

പാലക്കാട്:പട്ടാമ്പിയില്‍ ജില്ലാ ശാസ്ത്രമേള നടക്കുന്നതിനിടെ പന്തല്‍ തകര്‍ന്ന് വീണു. പട്ടാമ്പി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലുണ്ടായിരുന്ന പ്രധാന വേദിയുടെ പന്തലാണ്
പാലക്കാട് പട്ടാമ്പിയില്‍ ജില്ലാ ശാസ്ത്രമേള നടക്കുന്നതിനിടെ പന്തല്‍ തകര്‍ന്ന് വീണു. പട്ടാമ്പി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലുണ്ടായിരുന്ന പ്രധാന വേദിയുടെ പന്തലാണ് ശക്തമായ മഴയെ തുടര്‍ന്ന് തകര്‍ന്നു വീണത്. വൈകിട്ട് 4 മണിയോടെ ജില്ലാ ശാസ്ത്രമേളയുടെ സമാപന സമ്മേളനം നടക്കുന്നതിന് തൊട്ടുമുന്‍പാണ് പന്തല്‍ തകര്‍ന്നത്. സംഭവ സമയത്ത് വേദിയിലും പന്തിലിന് താഴെയും വിദ്യാര്‍ത്ഥികളും അധ്യാപകരും ഇല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. പന്തലിന് മുകളില്‍ മഴവെള്ളം നിറഞ്ഞതാണ് പന്തല്‍ വീഴാന്‍ കാരണമായതെന്ന് സംഘാടകര്‍ പറഞ്ഞു.