Home Breaking News ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ വോളണ്ടിയര്‍മാരെ വിന്യസിക്കും: കെ. രാധാകൃഷ്ണന്‍

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ വോളണ്ടിയര്‍മാരെ വിന്യസിക്കും: കെ. രാധാകൃഷ്ണന്‍

1
0

ശബരിമല: മണ്ഡല പൂജയോടനുബന്ധിച്ച് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ വോളണ്ടിയര്‍മാരെ വിന്യസിക്കുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. ശബരിപീഠം മുതല്‍ സന്നിധാനം വരെ 36 കേന്ദ്രങ്ങളില്‍ വോളണ്ടിയര്‍മാരെ നിയോഗിക്കാനാണ് തീരുമാനം. ക്യൂ കോംപ്ലക്സിലേക്ക് ആളുകളെ കയറ്റാതെയുള്ള വരി നിയന്ത്രിക്കാന്‍ അടുത്ത ഘട്ടത്തില്‍ ഇവരെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
ശരാശരി 24,000 പേരാണ് സിവില്‍ ദര്‍ശനത്തിന് എത്തുന്നത്. ഇവര്‍ക്ക് പ്രത്യേക ക്യൂ ഏര്‍പ്പാട് ചെയ്യാന്‍ പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും പമ്ബയ്ക്ക് പുറമെ നിലയ്ക്കലിലും സ്പോട്ട് ബുക്കിംഗ് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം വ്യാജപ്രചാരണം നടത്തി ശബരിമലയെ തകര്‍ക്കാനാണ് ശ്രമമെന്നും മന്ത്രി ആരോപിച്ചു. പതിനെട്ടാംപടിക്ക് മുകളിലുള്ള ഹൈഡ്രോളിക് മേല്‍ക്കൂര മാറ്റുക തന്നെ വേണം. അത് പതിനെട്ടാംപടിയില്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രയാസമുണ്ടാക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.ഇത്തവണ ശബരിമല വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡാണ് രേഖപ്പെടുത്തിയത്. 241.71 കോടി രൂപയുടെ വരുമാനമാണുണ്ടായത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 18.72 കോടി അധിക വര്‍ധനവാണ് ഇതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here