
സന്നിധാനത്തു പതിനെട്ടാംപടി കയറാനും ദര്‍ശനത്തിനുമുള്ള വലിയ തിരക്ക് തുടരുന്നു. രാവിലെ നട തുറന്നപ്പോള്‍ ശരംകുത്തി വരെയായിരുന്ന ക്യൂ തുടരുകയാണ്. 22 ദിവസത്തിനിടെ 67,597 പേരാണു ചികിത്സ തേടിയത്.
പകല്‍ ചുട്ടുപൊള്ളുന്ന വെയിലാണു സന്നിധാനത്ത് അനുഭവപ്പെടുന്നത്. സന്ധ്യയാകുമ്പോഴേക്കും കോടമഞ്ഞും നിറയും. കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റം പനി പടരാന്‍ ഇടയാക്കി. ഇന്നലെ 78,036 പേര്‍ ദര്‍ശനം നടത്തി. അതില്‍ 14,660 പേര്‍ സ്‌പോട് ബുക്കിങ് വഴിയാണു പതിനെട്ടാംപടി കയറിയത്.
ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്ന സമയത്തും ക്യൂ ശരംകുത്തി കഴിഞ്ഞിരുന്നു. പമ്പയില്‍നിന്നു മണിക്കൂറില്‍ 4200 മുതല്‍ 4300 വരെ തീര്‍ഥാടകര്‍ മല കയറുന്നുണ്ട്. നിലയ്ക്കലിലും പമ്പയിലും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പൊലീസ് അറിയിച്ചു.


