Home Breaking News ശശി തരൂരിനെതിരെ പടയൊരുക്കം ; ആര്‍ക്കും മത്സരിക്കാമെന്നും എന്നാല്‍ അവരുടെ സംഭാവന എന്തെന്നുകൂടി പരിശോധിക്കണമെന്നും കെ...

ശശി തരൂരിനെതിരെ പടയൊരുക്കം ; ആര്‍ക്കും മത്സരിക്കാമെന്നും എന്നാല്‍ അവരുടെ സംഭാവന എന്തെന്നുകൂടി പരിശോധിക്കണമെന്നും കെ സി വേണുഗോപാല്‍

1
0

തിരുവനന്തപുരം:കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്ന ശശി തരൂരിനെതിരെ പടയൊരുക്കം.എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍തന്നെ രംഗത്തുവന്നതോടെ തരൂരിനെ നിയന്ത്രിക്കണമെന്ന് ഒരുവിഭാഗം ആവശ്യമുന്നയിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്‍ക്കും മത്സരിക്കാമെന്നും എന്നാല്‍, അവരുടെ സംഭാവന എന്തെന്നുകൂടി പരിശോധിക്കണമെന്നുമാണ് വിവിധ മാധ്യമങ്ങളില്‍ നല്‍കിയ അഭിമുഖങ്ങളില്‍ വേണുഗോപാല്‍ പറഞ്ഞത്.തരൂരിനെയും ജി 23ന്റെ മറ്റ് നേതാക്കളെയുമാണ് വേണുഗോപാല്‍ ഉന്നംവയ്ക്കുന്നത്. മത്സരിക്കാന്‍ വരുന്നവരും വിമര്‍ശിക്കുന്നവരും കണ്ണാടി നോക്കണം. സ്വയം ലക്ഷ്മണരേഖ വരച്ച് അതില്‍ നില്‍ക്കാന്‍ തയ്യാറാകണമെന്നും വേണുഗോപാല്‍ പറഞ്ഞു. എംപി ഓഫീസിന്റെ പ്രവര്‍ത്തനംപോലും മര്യാദയ്ക്ക് നടക്കുന്നില്ലെന്നും പാര്‍ടിക്ക് നിരന്തരം തലവേദന സൃഷ്ടിക്കുന്നയാളാണ് തരൂരെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here