Home Local newss ‘ശാസ്ത്രജ്ഞരുടെ സേവനം കൃഷിയിടത്തില്‍ ലഭ്യമാക്കണം’

‘ശാസ്ത്രജ്ഞരുടെ സേവനം കൃഷിയിടത്തില്‍ ലഭ്യമാക്കണം’

2
0


അന്പലവയല്‍: കാര്‍ഷിക ശാസ്ത്രജ്ഞരുടെ സേവനം കര്‍ഷകരുടെ കൃഷിയിടത്തില്‍ ലഭ്യമാക്കണമെന്നും സംസ്ഥാനത്തെ വിവിധ ഗവേഷണ കേന്ദ്രങ്ങളില്‍ വികസിപ്പിച്ചെടുത്ത നടീല്‍ വസ്തുക്കളും വിത്തുകളും ജില്ലയിലെ എല്ലാ കൃഷി ഭവനുകളിലും ലഭ്യമാക്കണമെന്നും വയനാട് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ അന്പലവയല്‍ ദേശീയ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് മുന്നില്‍ നടത്തിയ സത്യഗ്രഹ സമരത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഇ.ഇ.പി. ഫിലിപ്പ് കുട്ടി ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ പുതിയ ഹ്രസ്വകാല കൃഷി ഇനങ്ങള്‍ പരിചയപ്പെടുത്തുക, അവര്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടത്തുക, അത്യുല്‍പാദനശേഷിയുള്ളതും രോഗപ്രതിരോധശേഷി ഉള്ളതുമായ ടിഷ്യുകള്‍ച്ചര്‍ വിത്തിനങ്ങള്‍ ഉത്പാദിപ്പിച്ച് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹ സമരം നടത്തിയത്. ജോയ് മണ്ണാര്‍തോട്ടം അധ്യക്ഷതവഹിച്ചു.ഷിജു സെബാസ്റ്റ്യന്‍, വി.എസ്. ബെന്നി, ജസ്റ്റിന്‍ കട്ടക്കയം, വിന്‍സെന്റ് കൂടോത്തുമ്മല്‍, ജയപ്രഭ ചെറുകുന്ന്, ഷിനോയ് കടല്‍മാട്, ബിജു വാഴവറ്റ, ഗോവിന്ദന്‍കുട്ടി കാക്കവയല്‍, ബിജു പൈനാടത്ത്, വി.ഡി. രാജു, ബിനോയ് ജോസഫ്, സനല്‍ കേണിച്ചിറ, സതീഷ്‌കുമാര്‍, മനോജ് പാടിച്ചിറ, പത്രോസ് പാതിരിച്ചാല്‍, സെബാസ്റ്റ്യന്‍ കടല്‍മാട്, സാജന്‍ പടിഞ്ഞാറത്തറ, സാജന്‍ വടുവന്‍ചാല്‍ എന്നിവര്‍ പ്രസംഗിച്ചു. അന്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. അജിത് കുമാറിന് നിവേദനം നല്‍കുകയും വയനാട്ടിലെ കര്‍ഷകരുടെ ആശങ്കകള്‍ ജില്ലാ നേതാക്കള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here