ഇസ്ലാമാബാദ്: രാജ്യത്തെ പണ ശേഖരം കുറയുന്നത് നേരിടാന്‍, ചൈനീസ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 2.3 ബില്യണ്‍ യുഎസ് ഡോളര്‍ പാകിസ്ഥാന്‍ വായ്പയെടുക്കുന്നു.രണ്ട് ദിസവത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പണം കിട്ടുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. വായ്പ സംബന്ധിച്ച കരാറില്‍ നേരത്തേ ഇരു രാജ്യങ്ങളും ഒപ്പുവച്ചിരുന്നു. വായ്പ ലഭിക്കുന്നതോടെ പാകിസ്ഥാന്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരം കാണാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വായ്പ നല്‍കാന്‍ തയ്യാറായതില്‍ ചൈനയ്ക്ക് പാകിസ്ഥാന്‍ നന്ദിയും അറിയിച്ചിട്ടുണ്ട്. കൊള്ളപ്പലിശയാണ് വായ്പകള്‍ക്ക് ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.ചരിത്രത്തില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്ഥാന്‍ ഇപ്പോള്‍ കടന്നുപോകുന്നത്. നിത്യച്ചെലവുകള്‍ക്കുപോലും കടം വാങ്ങേണ്ട അവസ്ഥയാണ്. അധികാരത്തിലിരുന്നപ്പോള്‍ ഇമ്രാന്‍ ഖാന്‍ പിന്തുടര്‍ന്ന തെറ്റായ സാമ്ബത്തിക നയങ്ങളാണ് രാജ്യത്തെ ഈ അവസ്ഥയിലെത്തിച്ചതെന്നാണ് പരക്കെയുള്ള ആക്ഷേപം. ഗള്‍ഫ് രാജ്യങ്ങളുമായും അമേരിക്കയുമായും ഏറെ അകന്നതും പ്രതിസന്ധിയുടെ ആഴം കൂട്ടി.അതേസമയം, ചൈനയില്‍ നിന്ന് വായ്പ സ്വീകരിച്ചതിനെതിരെ പലകോണുകളില്‍ നിന്നും ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. സ്‌നേഹം നടിച്ച് ആശ്ലേഷിച്ചശേഷം രക്തം ഊറ്റിക്കുടിച്ച് കൊല്ലുന്നതാണ് ചൈനയുടെ രീതിയെന്നും ശ്രീലങ്കയുടെ അനുഭവം ഇതിന് ഉത്തമ ഉദാഹരണമാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. പാകിസ്ഥാനിലെ ആദ്യത്തെ മെട്രോയായ ലാഹോര്‍ ഓറഞ്ച് ലൈന്‍ പദ്ധതിക്കായി എടുത്ത വായ്പയുടെ തിരിച്ചടവ് അടുത്ത വര്‍ഷത്തോടെ തുടങ്ങണമെന്ന് ചൈന പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള പണം എങ്ങനെ കണ്ടെടുത്തുമെന്നറിയാതെ വിഷമിക്കുമ്‌ബോഴാണ് കൂടുതല്‍ വായ്പയെടുക്കാനുള്ള നീക്കം. കടമെടുത്ത് കടം വീട്ടുന്ന രീതി രാജ്യത്തെ കൂടുതല്‍ ആപത്തിലേക്ക് എത്തിക്കുമെന്നാണ് ചൈനീസ് വായ്പയെ എതിര്‍ക്കുന്നവര്‍ പറയുന്നത്. വിദേശ കടത്തിന്റെ തിരിച്ചടവ് കാരണം സ്റ്റേറ്റ് ബാങ്ക് ഒഫ് പാകിസ്ഥാന്റെ കൈവശമുള്ള വിദേശനാണ്യ കരുതല്‍ ശേഖരം 2.915 ബില്യണ്‍ ഡോളറായി കുറഞ്ഞിട്ടുണ്ട്.
Home Breaking News ശ്രീലങ്കയുടെ വഴിയേ പാകിസ്ഥാനും, ചൈനയില്‍ നിന്ന് കൊള്ളപ്പലിശയ്ക്ക് വായ്പയെടുക്കുന്നത് കോടികള്‍, പഴയ ലോണുകള്‍ ഉടന്‍ തിരിച്ചടയ്ക്കാനും...








