Home Breaking News ‘ഷൂട്ടിങ്ങിനിടെ സംവിധായകന്‍ എല്ലാവരുടെയും മുന്നില്‍വച്ച് അടിച്ചു’, സിനിമയില്‍ പുരുഷമേധാവിത്തമെന്ന് നടി പത്മപ്രിയ സിനിമയില്‍ പുരുഷ മേധാവിത്തമെന്ന്...

‘ഷൂട്ടിങ്ങിനിടെ സംവിധായകന്‍ എല്ലാവരുടെയും മുന്നില്‍വച്ച് അടിച്ചു’, സിനിമയില്‍ പുരുഷമേധാവിത്തമെന്ന് നടി പത്മപ്രിയ സിനിമയില്‍ പുരുഷ മേധാവിത്തമെന്ന് നടി പത്മപ്രിയ.

8
0


സിനിമയില്‍ പുരുഷ മേധാവിത്തമെന്ന് നടി പത്മപ്രിയ. സിനിമകളില്‍ പുരുഷകേന്ദ്രീകൃത കഥള്‍ക്ക് മാത്രമാണ് പ്രാധാന്യമെന്നും നടി പറഞ്ഞു. ഒരു സീന്‍ എടുക്കുമ്പോള്‍ പോലും നടിമാരുടെ അനുവാദം ചോദിക്കാറില്ല. തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനിടെ സംവിധായകന്‍ എല്ലാവരുടെയും മുന്നില്‍വച്ച് തല്ലിയെന്നും നടി പറയുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള സിനിമകള്‍ ഇല്ലെന്നും നടി വ്യക്തമാക്കി.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ താരസംഘടനയായ അമ്മയിലെ കൂട്ടരാജി നിരുത്തരവാദപരമായ നടപടിയാണെന്ന് പത്മപ്രിയ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജി എന്ത് ധാര്‍മികതയുടെ പേരിലാണെന്നും നടി ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം പുറത്ത് വിടാതിരുന്നതിന് സര്‍ക്കാര്‍ മറുപടി പറയണമെന്നും താരം തുറന്നടിച്ചു. സിനിമയില്‍ ഒരു പവര്‍ഗ്രൂപ്പ് ഉണ്ടെന്നും താരം വ്യക്തമാക്കി. അമ്മ എന്ന താരസംഘടനയ്ക്ക് തലയും നട്ടെല്ലുമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഡബ്ല്യുസിസി അംഗങ്ങള്‍ പോയി കണ്ടതിന് പിന്നാലെ മുഖ്യമന്ത്രി ഹേമ കമ്മിറ്റിയെ നിയോഗിച്ചു എന്നത് വലിയ കാര്യമാണ്. എന്നാല്‍ എന്തുകൊണ്ടാണ് നാലര വര്‍ഷം റിപ്പോര്‍ട്ട് പുറത്ത് വിടാതിരുന്നത് എന്നത് സര്‍ക്കാര്‍ വിശദീകരിക്കണം. അതിനുശേഷം സര്‍ക്കാര്‍ ചെയ്തത് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുക എന്നത് മാത്രമാണ്. അത് പൂര്‍ണ പരിഹാരമല്ലെന്ന് പത്മപ്രിയ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here