
മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ചുമതല ഗവര്‍ണര്‍ക്കാണെന്നും ഇതില്‍ രണ്ട് അഭിപ്രായത്തിന്റെ കാര്യമില്ലെന്നും അര്‍ലേക്കര്‍
ദില്ലി: യുജിസി കരട് ചട്ടങ്ങള്‍ക്കെതിരെയും മുന്‍ ഗവര്‍ണര്‍ക്കെതിരെയും വിമര്‍ശനവുമായി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ചുമതല ഗവര്‍ണര്‍ക്കാണെന്നും ഇതില്‍ രണ്ട് അഭിപ്രായത്തിന്റെ കാര്യമില്ലെന്നും അര്‍ലേക്കര്‍ പറഞ്ഞു.
കോടതികള്‍ തന്നെ ഇത് വ്യക്തമാക്കിയതാണ്. അതിനാല്‍ വിഷയത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കാവുന്നതേയുള്ളു. ഇതില്‍ രണ്ട് വഴികള്‍ ഇല്ല. കേരളത്തിലെ ജനങ്ങളുടെ നല്ലതിനുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കും. സര്‍ക്കാരുമായി ഒന്നിച്ച് ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കും. മുന്‍ ഗവര്‍ണര്‍ അദ്ദേഹത്തിന്റെ ചുമതല ഭംഗിയാക്കി. കേരളത്തിലെ സര്‍ക്കാരും ജനങ്ങളും മികച്ചതാണെന്നും അര്‍ലേക്കര്‍ പറഞ്ഞു.
സര്‍വകലാശകള്‍ ഭരിക്കേണ്ടത് അക്കാദമിക്ക് നിലവാരം ഉള്ളവരാണെന്നും യുജിസിയുടെ പുതിയ നീക്കം അംഗീകരിക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം. ഭരണം സ്തംഭിക്കാനായിരുന്നു പഴയ ഗവര്‍ണര്‍ ശ്രമിച്ചത്. നാടിന് നിരക്കാത്ത രീതിയിലായിരുന്നു മുന്‍ ഗവര്‍ണറുടെ പ്രവര്‍ത്തനം. രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു നീക്കങ്ങള്‍. സംസ്ഥാനം തൊഴിലാളികള്‍ക്ക് അനുകൂലമാണെന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നു ധാരാളം ആളുകള്‍ ജോലി തേടി ഇവിടെ എത്തുന്നുവെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.




