തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് വിലക്കയറ്റം കുറവാണെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍.വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണിയില്‍ മികച്ച ഇടപെടല്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത ഇടപെടല്‍ നടത്തുന്നുണ്ട്.സപ്ലൈകോയില്‍ വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ 13 അവശ്യ സാധനങ്ങള്‍ നല്‍കുന്നുണ്ട്. രാജ്യത്ത് വിലക്കയറ്റമുണ്ടാകുമ്‌ബോള്‍ സ്വാഭാവികമായും ഇവിടെയും വരും. വിലക്കയറ്റം നിയന്ത്രിക്കാന്‍ സപ്ലൈകോ ഇടപെടുന്നുണ്ട്. കേരളം മാതൃകാപരമായ നടപടിയാണ് സ്വീകരിക്കുന്നത്. 2016 മുതല്‍ വിപണി ഇടപെടലിന് 1,200 കോടി രൂപ ചെലവഴിച്ചുവെന്നും മന്ത്രി പറഞ്ഞു.വിലക്കയറ്റം തടയുന്നതിലും വിപണി ഇടപെടല്‍ നടത്തുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കാണിച്ച് പി.സി വിഷ്ണുനാഥ് കൊണ്ടുവന്ന അടിയന്തര പ്രമമയ നോട്ടീസില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

പിഎം ശ്രീയില്‍ മുഖ്യമന്ത്രിയുടെ അനുനയം തള്ളി; കടുത്ത തീരുമാനവുമായി സിപിഐ, മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും

തിരുവനന്തപുരം/ആലപ്പുഴ: പിഎം ശ്രീ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാ…