Home Covid 19 Updates സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; ഇന്ന് 791 പേർക്ക് കോവിഡ്,

സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; ഇന്ന് 791 പേർക്ക് കോവിഡ്,

2
0

 

തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമായതോടെ സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം. ഇന്ന് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത് 791 പേർക്കാണ്. 532 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. ഒരു മരണലും റിപ്പോർട്ട് ചെയ്തു. തൃശ്ശൂർ ജില്ലയിലെ പുല്ലൂർ സ്വദേശി ഷൈജു (46) ആണ് മരിച്ചത്. കഴിഞ്ഞ 15നാണ് ഷൈജു മരിച്ചത്. കൂടാതെ ആത്മഹത്യ ചെയ്ത കുനിശ്ശേരി സ്വദേശി മുരളിയുടെ പരിശോധനാ ഫലവും പോസിറ്റീവ് ആണ്. തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ആശങ്ക സൃഷ്ടിച്ച് സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. പൂന്തുറയിലും പുല്ലുവിളയിലും സമൂഹ വ്യാപനമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗബാധിതർ ജില്ല തിരിച്ച്: തിരുവനന്തപുരം 246, എറണാകുളം 115, പത്തനംതിട്ട 87, ആലപ്പുഴ 57,കൊല്ലം 47, കോട്ടയം 39, തൃശൂർ 32, കോഴിക്കോട് 32, കാസർഗോഡ് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂർ 9.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 135 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 98 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 532 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 42 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 240 പേർക്കും, എറണാകുളം ജില്ലയിലെ 84 പേർക്കും, പത്തനംതിട്ട ജില്ലയിലെ 56 പേർക്കും, ആലപ്പുഴ ജില്ലയിലെ 46 പേർക്കും, കൊല്ലം ജില്ലയിലെ 29 പേർക്കും, കാസർഗോഡ് ജില്ലയിലെ 23 പേർക്കും, കോഴിക്കോട് ജില്ലയിലെ 14 പേർക്കും, കോട്ടയം ജില്ലയിലെ 9 പേർക്കും, മലപ്പുറം, വയനാട് ജില്ലകളിലെ 8 പേർക്ക് വീതവും, തൃശൂർ ജില്ലയിലെ 7 പേർക്കും, ഇടുക്കി ജില്ലയിലെ 6 പേർക്കും, പാലക്കാട്, കണ്ണൂർ ജില്ലകളിലെ ഒരാൾക്ക് വീതവുമാണ് സമ്ബർക്കത്തിലൂടെ രോഗം ബാധിച്ചത്.

15 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ നാലും, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലെ മൂന്ന് വീതവും, പത്തനംതിട്ട, കാസർഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ ആലപ്പുഴ ജില്ലയിലെ ഒരു ഐടിബിപിയ്ക്കും, തൃശൂർ ജില്ലയിലെ 7 കെ.എസ്.സി ജീവനക്കാർക്കും, ഒരു ബി.എസ്.എഫ് ജവാനും, കണ്ണൂർ ജില്ലയിലെ ഒരു ഫയർ ഫോഴ്‌സ് ജീവനക്കാരനും രോഗം ബാധിച്ചു.

സംസ്ഥാനത്ത് ഇന്ന് 133 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 8, കൊല്ലം 7, ആലപ്പുഴ 6. കോട്ടയം 8, ഇടുക്കി 5, എറണാകുളം 5, തൃശ്ശൂർ 32, മലപ്പുറം 32, കോഴിക്കോട് 9, വയനാട് 4, കണ്ണൂർ 8, കാസർകോട് 9 എന്നിങ്ങനെയാണ് നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്. ഇതോടെ 6029 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4997 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,78,481 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,72,357 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 6124 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1152 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 16,642 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 4,89,395 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 7610 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതിൽ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 88,903 സാമ്പിളുകൾ ശേഖരിച്ചതിൽ 84,454 സാമ്പിളുകൾ നെഗറ്റീവ് ആയി.

ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ (കണ്ടൈൻമെന്റ് സോൺ: വാർഡ് 5, 6), പ്രമദം (10), അടൂർ മുൻസിപ്പാലിറ്റി (24, 26), അയിരൂർ (15), താന്നിത്തോട് (3, 4, 5, 6, 7, 8), തൃശൂർ ജില്ലയിലെ ഗുരുവായൂർ മുൻസിപ്പാലിറ്റി (35), വേളൂക്കര (5, 7), ചൊവ്വന്നൂർ (1), പാലക്കാട് ജില്ലയിലെ പെരുവെമ്പ (1), തെങ്കര (5), ശ്രീകൃഷ്ണപുരം (2), കോട്ടയം ജില്ലയിലെ ടിവിപുരം (10), കുമരകം (4), പള്ളിക്കത്തോട് (7), കൊല്ലം ജില്ലയിലെ മേലില (2, 15), വെട്ടിക്കവല (എല്ലാ വാർഡുകളും), ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് (4), മരിയാപുരം (5, 10, 11), വയനാട് ജില്ലയിലെ കൽപ്പറ്റ (18റാട്ടക്കൊല്ലി പണിയ കോളനി), എടവക (2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ ചിറക്കടവ് (കണ്ടൈൻമെന്റ് സോൺ: 4, 5), എരുമേലി (12), തൃക്കൊടിത്താനം (12), പാലക്കാട് ജില്ലയിലെ കുഴൽമന്ദം (5), ആനക്കര (3), പറളി (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 285 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here