Home Breaking News സംസ്ഥാന സ്‌കൂള്‍ കായികമേള; പാലക്കാടിന് കിരീടം

സംസ്ഥാന സ്‌കൂള്‍ കായികമേള; പാലക്കാടിന് കിരീടം

3
0

കുന്നംകുളം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടം. ആദ്യ ദിനം മുതല്‍ കുതിപ്പ് തുടങ്ങിയ പാലക്കാട്, തങ്ങളുടെ ഹാട്രിക് കീരീടമാണ് സ്വന്തമാക്കിയിരിക്കുന്നത്. മറ്റ് ജില്ലകളേക്കാള്‍ ബഹുദൂരം മുന്നിലുള്ള പാലക്കാടിന് 266 പോയിന്റാണ്.രണ്ടാമതുള്ള മലപ്പുറത്തിന് 168 പോയിന്റാണുള്ളത്. ചാംപ്യന്‍മാര്‍ 28 സ്വര്‍ണവും 27 വെള്ളിയും 12 വെങ്കലവും നേടിയപ്പോള്‍, മലപ്പുറം 13 സ്വര്‍ണവും 22 വെള്ളിയും 20 വെങ്കലവും നേടി. 95 പോയിന്റുമായി കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. നാലാമതുള്ള എറണാകുളത്തിന് 88 പോയിന്റാണ്.അതേസമയം, ആദ്യ പത്തില്‍ പോലും ഇടമില്ലാതിരുന്ന മലപ്പുറത്തെ കടകശ്ശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസ്സ്‌കൂള്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷവും സ്‌കൂളുകളിലെ ചാംപ്യന്‍മാരാകുന്ന കാഴ്ചയാണ്. ചാംപ്യന്‍ പട്ടത്തിനായി കോതമംഗലം മാര്‍ ബേസിലും ഐഡിയലുമായിരുന്നു പരസ്പരം മത്സരിച്ചത്.57 പോയിന്റുമായി ഐഡിയല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തായിരുന്ന മാര്‍ ബേസില്‍ 47 പോയിന്റുമായി ഇത്തവണ രണ്ടാം സ്ഥാനം നേടി.

LEAVE A REPLY

Please enter your comment!
Please enter your name here