Home Breaking News സഞ്ജു സാംസണ്‍ രാജസ്ഥാന്‍ ക്യാപ്റ്റനായി തുടരും, ബട്‌ലറെ കൈവിട്ടതില്‍ ആരാധകര്‍ക്ക് നിരാശ.

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ ക്യാപ്റ്റനായി തുടരും, ബട്‌ലറെ കൈവിട്ടതില്‍ ആരാധകര്‍ക്ക് നിരാശ.

5
0


മലയാളി താരം സഞ്ജു സാംസണ്‍ ക്യാപ്റ്റനായി തുടരുമെന്ന് രാജസ്ഥാന്‍ ടീംമാനേജ്‌മെന്റ് അറിയിച്ചു.2025 ഐപിഎലില്‍ മലയാളി താരം സഞ്ജു സാംസണെ ഫ്രാഞ്ചൈസി രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തി. 18 കോടി നല്‍കിയാണ് താരത്തെ ടീം നിലനിര്‍ത്തിയത്.
അവസാനത്തെ നാലു സീസണുകളില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയിലാണ് രാജസ്ഥാന്‍ ടീം കളത്തിലിറങ്ങിയത്. ഇതില്‍ രണ്ട് തവണയും ടീം പ്ലേ ഓഫിലെത്തിയിരുന്നു. ക്യാപ്റ്റനായ ശേഷം 60 ഇന്നിങ്‌സുകളില്‍ നിന്നായി താരം 1835 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്.
എന്നാല്‍ 2018 മുതല്‍ രാജസ്ഥാന്റെ പ്രധാന താരമായിരുന്ന ഇംഗ്ലീഷ് താരം ജോസ് ബട്‌ലറെ ടീം നിലനിര്‍ത്താതിരുന്നത് ആരാധകരെ നിരാശരാക്കി. വെടിക്കെട്ട് ബാറ്ററായ ബട്‌ലര്‍ പലമത്സരങ്ങളിലും രാജസ്ഥാനെ ഒറ്റക്ക് വിജയത്തിലെച്ചിരുന്നു.
യശസ്വി ജയ്‌സ്വാള്‍ (18 കോടി), റിയാന്‍ പരാഗ് (14 കോടി), ധ്രുവ് ജുറേല്‍ (14 കോടി), ഷിംറോണ്‍ ഹെറ്റ്മയര്‍ (11 കോടി), സന്ദീപ് ശര്‍മ (4 കോടി) എന്നിവരാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയ മറ്റുതാരങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here