Home Kerala സന്നിധാനത്ത് വീണ്ടും സംഘര്‍ഷ സാധ്യത; കുംഭമാസ പൂജയ്ക്ക് നടതുറക്കുമ്പോള്‍ യുവതികള്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

സന്നിധാനത്ത് വീണ്ടും സംഘര്‍ഷ സാധ്യത; കുംഭമാസ പൂജയ്ക്ക് നടതുറക്കുമ്പോള്‍ യുവതികള്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

2
0

തിരുവനന്തപുരം: കുംഭമാസ പൂജകള്‍ക്കായി ശബരിമല നടതുറക്കുന്ന ദിവസങ്ങളില്‍ യുവതികള്‍ സന്നിദാനത്ത് ദര്‍ശനം നടത്തിയേക്കാമെന്ന് സംസ്ഥാനഇന്റലിജന്‍സ്. ഈ സാഹചര്യത്തില്‍ പ്രതിഷേധങ്ങള്‍ തടയുന്നതിനുളള മുന്‍കരുതല്‍എടുത്ത് പൊലീസ്. 3000 പൊലീസുകാരെ സുരക്ഷാ ചുമ
തലകള്‍ക്കായി നിയോഗിക്കും. സന്നിധാനത്ത് പൊലീസ്ആസ്ഥാനം സ്‌പെഷ്യല്‍സെല്‍ എസ്.പി വി. അജിത്തും ഡി.വൈ.എസ്.പി മാരായ പ്രതാപന്‍, പ്രദീപ് കുമാര്‍,എന്നിവരും സുരക്ഷാചുമതല വഹിക്കും. പമ്പയില്‍ ടെലി കമ്യൂണിക്കേഷന്‍എസ്.പി എച്ച്. മജ്ഞു നാഥ്,ഡി.വൈ എസ്.പി മാരായഹരികൃഷ്ണന്‍, വി.സുരേഷ്‌കുമാര്‍ എന്നിവരും നിലയ്ക്ക
ലില്‍ കൊല്ലം കമ്മിഷണര്‍പി. മധു, ഡി.വൈ എസ്.പിമാരായ സജീവന്‍, ജവഹര്‍ജനാര്‍ദ് എന്നിവരും മേല്‍നോട്ടം വഹിക്കും. തുലാമാസ പൂജകള്‍ക്ക് നട തുറന്നപ്പോഴുണ്ടായ സംഘര്‍ഷ സാധ്യത ഇപ്പോഴില്ല. എന്നാല്‍കുംഭ മാസ പൂജയ്ക്ക് നടതുറക്കുമ്പോള്‍ യുവതികള്‍എത്തിയാല്‍ അത് പ്രതിഷേധ
ങ്ങള്‍ക്ക് വഴിവയ്ക്കുംഎന്നാണ് പൊലീസ് നിഗമനം. ബുധനാഴ്ചയാണ് കുംഭമാസം ഒന്നാം തീയതി.

LEAVE A REPLY

Please enter your comment!
Please enter your name here