
ബത്തേരി : കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്താനും കൈത്തൊഴിലില്‍ പരിശീലനം നല്‍കാനും ലക്ഷ്യമിട്ട് ഓടപ്പള്ളം ഗവ. ഹൈസ്കൂളില്‍ കുട്ടികളുടെ സ്കൂള്‍ മാര്‍ക്കറ്റ് ആരംഭിച്ചു. സംരംഭകരാകാനും കൂടി കുട്ടികളെ വാര്‍ത്തെടുക്കുന്നതാണ് സ്കൂള്‍ മാര്‍ക്കറ്റ്. കുട്ടികള്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ മുതല്‍ കുട്ടികള്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങള്‍ വരെ മാര്‍ക്കറ്റില്‍ ലഭിക്കും. ബത്തേരി നഗരസഭാ കൗണ്‍സിലര്‍ പ്രിയാ വിനോദ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാര്‍ക്കറ്റിനോടനുബന്ധിച്ച് തയ്യല്‍ പരിശീലനം നല്കുന്ന യൂണിറ്റും ആരംഭിച്ചിട്ടുണ്ട്. മാസ്കുകള്‍, സോപ്പുപൊടി, ക്ലീനിങ് ലോഷനുകള്‍, ഹാന്‍ഡ് വാഷ് തുടങ്ങിയവയാണ് തുടക്കത്തില്‍ തയ്യാറാക്കിയത്. വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനുള്ള പരിശീലനം കൂടാതെ അക്കൗണ്ടിങ്, മാര്‍ക്കറ്റിങ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് തുടങ്ങിയ വിവിധ മേഖലകളില്‍ സ്കൂള്‍ മാര്‍ക്കറ്റിനോടനുബന്ധിച്ച് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്താനായി പദ്ധതിയെ സ്റ്റുഡന്റ്സ് സേവിങ്സ് ബാങ്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സ്കൂളിലെ പ്രവൃത്തി പരിചയ അധ്യാപികയായ കെ സി ജാന്‍സിയാണ് പരിശീലനം നല്‍കുന്നത്. കുട്ടികള്‍ക്കു തന്നെയാണ് മാര്‍ക്കറ്റിന്റെ നടത്തിപ്പ് ചുമതല. പിടിഎ പ്രസിഡന്റ് റബി പോള്‍ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് കെ കമലം, ബെറ്റി ജോര്‍ജ്, കുടുംബശ്രീയുടെ ആര്ഇപിസി വിഭാഗം പ്രോജക്ട് ഡയറക്ടര്‍ എ കെ പ്രദീപ്, ബേബി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. സ്കൂള്‍ മാര്‍ക്കറ്റ് മാനേജര്‍മാരായ ജിസ്ന ദേവസ്യ സ്വാഗതവും കെ ആര് രമ്യ നന്ദിയും പറഞ്ഞു.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












