കൊച്ചി : ജില്ലയില്‍ വെള്ളിയാഴ്ച 15നും 18നുമിടയില്‍ പ്രായമുള്ള 10,860 കുട്ടികള്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ഇതുവരെ 51,438 കുട്ടികള്‍ക്ക് ആദ്യഡോസ് നല്‍കി. ആദ്യഘട്ട വാക്‌സിന്‍ വിതരണം ഇരുപത്തൊന്നോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും 32 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലൂടെയുമാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്.പൊതുവിദ്യാലയങ്ങളിലെ 17,500 കുട്ടികള്‍ ഇതുവരെ ആദ്യഡോസ് സ്വീകരിച്ചതായി ഡിഡിഇ ഹണി ജി അലക്‌സാണ്ടര്‍ പറഞ്ഞു. ഇനി 60,000 കുട്ടികള്‍കൂടി വാക്‌സിനെടുക്കാനുണ്ട്. ഇവര്‍ക്ക് ഇരുപത്തൊന്നിനുള്ളില്‍ ആദ്യഡോസ് വാക്‌സിന്‍ ലഭ്യമാക്കുമെന്നും അവര്‍ പറഞ്ഞു. ജില്ലയില്‍ 1.7 ലക്ഷം കുട്ടികളാണ് ഈ പ്രായപരിധിയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…