ആശവര്‍ക്കര്‍മാരുടെ സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ പരമാവധി വിട്ടുവീഴ്ച ചെയ്‌തെന്ന് തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇതിനപ്പുറം വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
തിരുവനന്തപുരം: ആശവര്‍ക്കര്‍മാരുടെ സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ പരമാവധി വിട്ടുവീഴ്ച ചെയ്‌തെന്ന് തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇതിനപ്പുറം വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ആശാവര്‍ക്കര്‍മാര്‍ തൊഴില്‍ മന്ത്രി എന്ന നിലയില്‍ തന്നെ കാണാന്‍ വന്നിരുന്നുവെന്നും അവരുടെ നിവേദനം ഞാന്‍ കൈപ്പറ്റിയെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ മന്ത്രി 3 തവണ ചര്‍ച്ച നടത്തിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേ സമയം, ആശാ വര്‍ക്കര്‍മാരുടെ സമരം ഇന്ന് 58ആം ദിവസം പിന്നിടുന്നു. ഓണറേറിയം കൂട്ടണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴില്‍ മന്ത്രിക്ക് ഇന്നലെ സമരസമിതി 5 നിവേദനങ്ങള്‍ നല്‍കിയിരുന്നു. ആവശ്യങ്ങള്‍ പഠിക്കാനുള്ള കമ്മറ്റി ഒരു മാസത്തിനുള്ളില്‍ രൂപീകരിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് തൊഴില്‍ മന്ത്രി സമരക്കാര്‍ക്ക് നല്‍കിയ ഉറപ്പ്.
എന്നാല്‍ അതില്‍ സമരസമിതി ചര്‍ച്ച ചെയ്ത് നിലപാട് അറിയിക്കാം എന്നാണ് മറുപടി നല്‍കിയത്. ഏതായാലും നിലവില്‍ സമരവുമായി ശക്തമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഈ മാസം 12ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൗരസാഗരം സംഘടിപ്പിക്കും.






