Home Kerala സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നേരേ ശക്തമായ പ്രതിഷേധം തുടരവേ: ശബരിമലയിലെ കാണിക്ക വരുമാനത്തില്‍ വന്‍കുറവ്

സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നേരേ ശക്തമായ പ്രതിഷേധം തുടരവേ: ശബരിമലയിലെ കാണിക്ക വരുമാനത്തില്‍ വന്‍കുറവ്

7
0

ശബരിമല: സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നേരേ ശക്തമായ പ്രതിഷേധം തുടരവേ ശബരിമലയിലെ കാണിക്ക വരുമാനത്തില്‍ വന്‍കുറവ്. ഭണ്ഡാരത്തില്‍നിന്ന് കാണിക്ക പണത്തിനുപകരം ‘സ്വാമി ശരണം, സേവ് ശബരിമല’ എന്നെഴുതിയ ഒട്ടേറെ പേപ്പറുകള്‍ ലഭിച്ചു.

തുലാമാസപൂജയ്ക്ക് നട തുറന്ന 17 മുതല്‍ നാലുദിവസത്തെ കാണിക്ക വരുമാനം മുന്‍വര്‍ഷം ഇതേകാലത്ത് ലഭിച്ചതിനേക്കാള്‍ 44.50 ലക്ഷം രൂപ കുറവാണ്. തുലാമാസപൂജയ്ക്ക് നട തുറന്നശേഷം എറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ടത് ശനിയാഴ്ചയാണ്. ഈ ഒരുദിവസത്തെ കാണിക്കവരവില്‍ കഴിഞ്ഞ വര്‍ഷം ഇതേദിവസത്തെക്കാള്‍ നേരിയ വര്‍ധനയുണ്ട്. -15,800 രൂപ. യുവതീപ്രവേശ വിഷയത്തില്‍ പ്രതിഷേധിച്ച് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്ന് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here